കോഴിക്കോട്: കിടപ്പിലായവർക്കായി കലയും കനിവും ഒത്തുചേർന്ന് സമ്മാനിച്ചത് ഒരായിരം സന്തോഷങ്ങൾ. 'വേദനിക്കുന്നവർക്കൊപ്പം ഞങ്ങളുണ്ട്' എന്ന സന്ദേശവുമായി കോഴിക്കോട്ടെ വിദ്യാർഥികൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പാലിയേറ്റിവ് കെയർ ദിനാചരണം വ്യത്യസ്തമായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ(ഐ.പി.എം), കാമ്പസ് ഓഫ് കോഴിക്കോട് പ്രവർത്തകർ എന്നിവർ ചേർന്നാണ് മിഠായിത്തെരുവിൽ ആട്ടവും പാട്ടുമായി സായാഹ്നം മധുരിതമാക്കിയത്. ഒപ്പം വളൻറിയർമാരുടെ നേതൃത്വത്തിൽ പാലിയേറ്റിവ് രോഗികൾക്കായി ധനസമാഹരണവും സജീവമായിരുന്നു. കാമ്പസ് ഓഫ് കോഴിക്കോടിനുകീഴിലെ വിവിധ കോളജുകളിൽ നിന്നായി 300ഓളം വിദ്യാർഥികൾ പങ്കെടുത്തു. ഇവരുടെ ഫ്ലാഷ്മോബ്, പാട്ട് തുടങ്ങിയവ അരങ്ങേറി. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ ആർകിടെക്ചർ വിദ്യാർഥിയായിരുന്ന ഖാജ ഹുസൈൻ കാപ്പിപ്പൊടി ഉപയോഗിച്ച് വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു. 1000 രൂപ മുതൽ 25,000 രൂപവരെ വില വരുന്ന ചിത്രങ്ങളാണ് വിൽപനക്കുവെച്ചത്. ഇതിൽ നിന്നുള്ള വരുമാനം കിടപ്പുരോഗികൾക്കായി നീക്കിവെക്കും. ഐ.പി.എമ്മിെൻറ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി കെ.പി ചന്ദ്രലേഖ, പി.സി. ശ്രീകുമാർ, റിട്ട എ.സി.പി ജയേന്ദ്രൻ, ഭാര്യ അജിത, പ്രകാശ്മാത്യു, സി.കെ. സാബിത്, ബിനോയ് പുളിങ്കുന്നുമ്മൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.