വളയനാട് േദവീക്ഷേത്ര മഹോത്സവം 26 മുതൽ

കോഴിക്കോട്: വളയനാട് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ജനുവരി 26 മുതൽ ഫെബ്രുവരി രണ്ടുവരെ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരൻ നമ്പൂതിരിപ്പാടി​െൻറ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. വൈകീട്ട് എട്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച തളിക്ഷേത്രത്തിൽ നിന്ന് ദേവിയുടെ തിരുഉടവാൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉത്സവത്തി​െൻറ ഭാഗമായി വ്യാഴാഴ്ച മുതൽ വിശേഷാൽ പൂജകളും അന്നദാനവും വിവിധ കലാപരിപാടികളും ഉണ്ടാകും. ഫെബ്രുവരി രണ്ടിന് ആറാട്ടോടുകൂടി ഉത്സവം കൊടിയിറങ്ങും. സാമൂതിരി രാജയുടെ പഴ്സണൽ സെക്രട്ടറി ടി.ആർ. രാമവർമ, എൻ. കേശവൻ മൂസത്, കെ.പി. കുഞ്ഞിനാരായണൻ മൂസത്, വി. ഹരിദാസ്, പി. ശ്രീനിവാസൻ, എം. അമൃതേഷ്, എൻ. ഉദയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഹിന്ദുമത പരിഷത്ത് ഫെബ്രുവരിയിൽ കോഴിക്കോട്: 106ാമത് അയിരൂർ-ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി നാലുമുതൽ 11വരെ പമ്പാനദിക്കരയിലെ വിദ്യാധിരാജ നഗറിൽ നടക്കും. ബംഗളൂരു സുബ്രഹ്മണ്യമഠം അധിപതി വിദ്യാപ്രസന്ന തീർഥസ്വാമി പരിഷത്ത് ഉദ്ഘാടനം ചെയ്യും. മതപാഠശാല സമ്മേളനം, വനിതസമ്മേളനം, അയ്യപ്പഭക്ത സമ്മേളനം, സെമിനാർ തുടങ്ങിയവ പരിപാടിയുടെ ‍ഭാഗമായി നടക്കുമെന്ന് പബ്ലിസിറ്റി കൺവീനർ എം. അയ്യപ്പൻകുട്ടി, എം.പി ശശിധരൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.