ടൗൺ പ്ലാനിങ്​ അദാലത്ത്​

കോഴിക്കോട്: കോർപറേഷൻ ടൗൺ പ്ലാനിങ് അദാലത്ത് കൗൺസിൽ ഹാളിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൊത്തം 66 അപേക്ഷകൾ ലഭിച്ചതിൽ 42 അപേക്ഷകർ പെങ്കടുത്തു. 16 അപേക്ഷകൾക്ക് തീർപ്പ് കൽപിച്ചു. ഡെപ്യൂട്ടി മേയർ, പ്രതിപക്ഷ നേതാവ്, ചെയർമാൻ, സെക്രട്ടറി, അഡീ. സെക്രട്ടറി, സൂപ്രണ്ടിങ് എൻജിനീയർ എന്നിവർ സന്നിഹിതരായിരുന്നു. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കണം കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ വഴിയോര കച്ചവട സംരക്ഷണ നിയമം നടപ്പാക്കി വഴിയോര കച്ചവടക്കാരുടെ തൊഴിലും ഉപജീവനമാർഗവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്ന് ജില്ല ചെറുകിട വഴിയോര കച്ചവട തൊഴിലാളി യൂനിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ വഴിയോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകാനും യോഗം തീരുമാനിച്ചു. ജില്ല കൺവെൻഷൻ എ.െഎ.സി.ടി.യു സംസ്ഥാന സെക്രട്ടറി എ.കെ. ചന്ദ്രൻ മാസ്റ്റർ ഉദ് ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. സുരേഷ് പന്തീരാങ്കാവ്, ജിജി ഗോപു, ടി.വി. ബാലൻ പുല്ലാളൂർ, എം.കെ. കുഞ്ഞാവ, കെ. റഫീഖ് പൂക്കാട്, സി.പി. ഉണ്ണി, എം. സരോജിനി, എൻ.പി. പത്മിനി, ടി. രാധാകൃഷ്ണൻ നായർ, ഭദ്രൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.