127ാം വയസ്സിലും പതിവിൻ പടി പരാതികൾ

കോഴിക്കോട്: 127ാം വയസ്സിലും പതിവ് പരാതികൾ ഉള്ളിലൊതുക്കി ടൗൺഹാൾ.ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ടൗൺഹാൾ 1891 ജനുവരി 12ന് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണ ജൂബിലി ആേഘാഷ ഭാഗമായി അന്നത്തെ മലബാർ കലക്ടർ ഡ്യുമോർഗി​െൻറ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്. വളരെ പെെട്ടന്നുതന്നെ നഗരത്തി​െൻറ അഭിമാനമായി മാറിയ ടൗൺഹാളി​െൻറ നവീകരണം പലതവണ നടന്നെങ്കിലും പരാതികൾ പതിവിൻപടി തുടരുകയാണ്. നാടകക്കമ്പക്കാരുടെ നഗരത്തിൽ ടൗൺഹാളിൽ ഗ്രീൻ റൂമടക്കം മതിയായ സംവിധാനമില്ലെന്നതാണ് ഇവയിൽ പ്രധാനം. നേരത്തേ നവീകരിച്ച വിളക്കുകളും ഫാനുകളും മറ്റും പ്രവൃത്തിക്കാതായി. ശുചിമുറികളും പഴഞ്ചനായി. ഇൗ സാഹചര്യത്തിൽ 30 ലക്ഷത്തോളം രൂപ ചെലവിൽ നഗരസഭയുടെ നവീകരണ പ്രവൃത്തികൾ ഉടൻ തുടങ്ങും. കസേരകളും മുറ്റവും ടോയ്ലെറ്റും ഗ്രീൻ റൂമുമെല്ലാം നവീകരിക്കുകയാണ് ലക്ഷ്യം. വിക്ടോറിയ ജൂബിലിയുടെ ഭാഗമായി കോഴിക്കോടിനൊപ്പം തിരുവനന്തപുരത്ത് സ്ഥാപിച്ച ഹാളിനെ വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.ടി ഹാൾ) എന്നു തന്നെ വിളിക്കുേമ്പാൾ കോഴിക്കോട്ടുകാർക്ക് വെറും ടൗൺഹാളാണ്. ഇ.കെ. കൃഷ്ണമേനോൻ ചെയർമാനായ ജൂബിലിയാഘോഷക്കമ്മിറ്റിയുടെ കൈവശം ആഘോഷം കഴിഞ്ഞ് ബാക്കിയായ 1750 രൂപ ചെലവിലാണ് ടൗൺഹാൾ യാഥാർഥ്യമായതെന്നാണ് ചരിത്രം. മാനാഞ്ചിറക്ക് പടിഞ്ഞാറ് വെള്ളംെകട്ടിക്കിടന്ന പട്ടത്തില്ലത്ത് പറമ്പ് എന്ന സ്ഥലം സൗജന്യമായി ടൗൺഹാൾ പണിയാനായി കൈമാറാൻ മലബാർ കലക്ടർ ഡ്യുമോർഗ് അന്നത്തെ ലാൻഡ് റവന്യൂ കമീഷന് നിർദേശം നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.