നാദാപുരം: സി.ബി.എസ്.ഇ വടകര സഹോദയ സ്‌കൂൾ കോംപ്ലക്സ് ജില്ല ഫുട്ബാൾ ടൂർണമെൻറ് ഇന്ന് വെള്ളിയാഴ്ച പുറമേരി കെ.ആർ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തുടങ്ങും. നാദാപുരം എം.ഇ.ടി പബ്ലിക് സ്‌കൂളാണ് മേളക്ക് ആതിഥ്യംവഹിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുൻ അന്തർദേശീയ ഫുട്ബാൾതാരവും കോച്ചുമായ സേതുമാധവൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 42 -സ്‌കൂളുകളിൽനിന്നുള്ള അണ്ടർ -14, അണ്ടർ -17, അണ്ടർ -19 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വാർത്തസമ്മേളനത്തിൽ വടകര സഹോദയ സ്‌കൂൾ കോംപ്ലക്സ് പ്രസിഡൻറ് സത്യഭാമ അന്തർജനം, എം.ഇ.ടി പബ്ലിക് സ്‌കൂൾ ചെയർമാൻ കരയത്ത് ഹമീദ് ഹാജി, ക്ഷീരസാഗർ, എം.ടി. ബാലൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.