പകർച്ചവ്യാധി ഭീഷണിയിൽ വെള്ളമുണ്ട എ.യു.പി സ്കൂൾ

*ക്ലാസ് റൂമിനരികിൽ മലിനജലം കെട്ടിനിൽക്കുന്നു വെള്ളമുണ്ട: കഞ്ഞിപ്പുരയിൽനിന്നുള്ള മലിനജലം ക്ലാസ് റൂമുകൾക്കിടയിലെ ഓവുചാലിൽ തങ്ങിനിന്ന് വിദ്യാർഥികളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തുമ്പോഴും നീക്കംചെയ്യാൻ നടപടിയില്ല. വെള്ളമുണ്ട എ.യു.പി സ്കൂളിനകത്തെ ഓവുചാലാണ് മാസങ്ങളായി മലിനജലം നിറഞ്ഞുകിടക്കുന്നത്. നിരവധി ക്ലാസ് റൂമുകൾക്ക് ഇടയിലൂടെ അശാസ്ത്രീയമായി നിർമിച്ച ഓവുചാൽ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ നിറഞ്ഞുകിടക്കുകയാണ്. നഴ്സറി ക്ലാസ് പ്രവർത്തിക്കുന്നതും ഇതിനോട് ചേർന്നാണ്. വർഷങ്ങൾക്കു മുമ്പ് നിർമിച്ച ഓവുചാലി​െൻറ പല ഭാഗങ്ങളും തുറന്നുകിടക്കുകയാണ്. കഞ്ഞിപ്പുരയിൽനിന്നുള്ള മാലിന്യങ്ങളും വിദ്യാർഥികൾ കൊണ്ടിടുന്ന മാലിന്യങ്ങളും വെള്ളക്കെട്ടിൽ ചീഞ്ഞളിഞ്ഞ് വിദ്യാലയം മുഴുവൻ ദുർഗന്ധം പരക്കുന്നുണ്ട്. ക്ലാസ് റൂമുകൾക്ക് ഇടയിലൂടെ പോകുന്ന ഓവുചാലായതിനാൽ വിദ്യാർഥികളും അധ്യാപകരും ദുർഗന്ധം സഹിച്ചാണ് ക്ലാസ് റൂമുകളിലിരിക്കുന്നത്. മാലിന്യം ചീഞ്ഞളിഞ്ഞ് പുഴുക്കൾ നിറഞ്ഞ ഓവുചാലിനു സമീപത്തിരുന്ന് പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ഇത് വൻ ആരോഗ്യ ഭീഷണി ഉയർത്തുകയാണ്. ഈ മാലിന്യക്കെട്ടിനരികിൽനിന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്. അധ്യാപകർ ഇടപെട്ട് മാലിന്യം നീക്കംചെയ്യാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ജലം ഒഴുകാൻ ഇടമില്ലാത്തതിനാൽ പരാജയപ്പെടുകയായിരുന്നു. അധ്യയന വർഷത്തി​െൻറ തുടക്കത്തിൽ സ്കൂൾ മാനേജറെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തോടെയാണ് സ്കൂളി​െൻറ അറ്റകുറ്റപ്പണികൾ താളംതെറ്റിയത്. ഓവുചാൽ വൃത്തിയാക്കേണ്ടത് ആരാണെന്ന തർക്കത്തിനിടയിൽ വിദ്യാർഥികളുടെ ആരോഗ്യമാണ് ഭീഷണി നേരിടുന്നത്. TUEWDL1 വെള്ളമുണ്ട എ.യു.പി സ്കൂളിനകത്തെ മാലിന്യം നിറഞ്ഞ ഓവുചാൽ എം.കെ. ജിനചന്ദ്രന്‍ സ്മാരക ഉപന്യാസ മത്സരം കൽപറ്റ: ചന്ദ്രപ്രഭ ചാരിറ്റബ്ള്‍ ട്രസ്റ്റും എസ്.കെ.എം.ജെ ഹൈസ്കൂളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള എം.കെ. ജിനചന്ദ്രന്‍ സ്മാരക ഉപന്യാസ രചനമത്സരം ജനുവരി 13ന് രാവിലെ 10.30ന് എസ്.കെ.എം.ജെ ഹൈസ്കൂളില്‍ നടക്കും. ജനാധിപത്യത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. മത്സരാര്‍ഥികൾ 13ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവുമായി എത്തണം. ഒരു വിദ്യാലയത്തില്‍നിന്ന് ഒരു കുട്ടിക്ക് പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് അവാർഡ് ജനുവരി 31ന് സ്കൂള്‍ ഓ‍ഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. 'ജീവനക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം' കൽപറ്റ: ജീവനക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാകണമെന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ജില്ല സെക്രട്ടറി വിജയൻ ചെറുകര ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനും പിൻവലിക്കാനും സർക്കാർ തയാറാകണം. വാഗ്ദാനങ്ങൾ പാലിക്കപ്പെടാതിരുന്നാൽ ജീവനക്കാർക്ക് മുന്നണിയിലുള്ള വിശ്വാസം നഷ്ടപ്പെടും. ജനാധിപത്യ പ്രക്രിയയിൽ ജീവനക്കാർ അവിഭാജ്യ ഘടകമാണ്. ജീവനക്കാരിലും അധ്യാപകരിലും തരംതിരിവ് പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പെൻഷൻപ്രായം 60 ആക്കുക, മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിലെ ആശങ്കകൾ പരിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവിസ് സംഘടന സമരസമിതി നടത്തിയ ധർണ സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി കൺവീനർ മുരളീധരൻ സ്വാഗതം പറഞ്ഞു. എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി പി. രാജീവൻ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി. ഗിരീശൻ, ജില്ല സെക്രട്ടറി വി.വി. ആൻറണി, സംസ്ഥാന കമ്മിറ്റി അംഗം ആർ. സിന്ധു, ജില്ല പ്രസിഡൻറ് എം.കെ. രാമകൃഷ്ണൻ, സുനിൽ, വി. ദിനേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.വി. മനോജ് നന്ദി പറഞ്ഞു. പ്രകടനത്തിന് കെ. ജയപ്രകാശ്, ആർ. ശ്രീനു, ഷെമീർ, അഖിലേശൻ, റഷീദ, രേഖ എന്നിവർ നേതൃത്വം നൽകി. TUEWDL2 ജോയൻറ് കൗൺസിലി​െൻറ നേതൃത്വത്തിൽ നടത്തിയ ധർണ കലക്ടറേറ്റ് പടിക്കൽ സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യുന്നു ഫുട്ബാൾ മേള പൊഴുതന: ആറാംമൈൽ ശാഖ യൂത്ത് ലീഗ് കമ്മിറ്റി സേവനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർഥം നടത്തുന്ന ഫ്ലഡ്ലിറ്റ് ഫുട്ബാൾ മേള ഫെബ്രുവരി 19, 20 തീയതികളിൽ നടക്കും. മേളയുടെ ഫണ്ട് ശേഖരണ ഉദ്ഘാടന ചടങ്ങിൽ കെ.എം.സി.സി നേതാക്കളായ സലീം ഉരുണിയൻ, മുസ്തഫ പട്ടിക്കാടൻ എന്നിവരിൽനിന്ന് ടൂർണമ​െൻറ് കമ്മിറ്റി ഭാരവാഹികളായ ടി. യൂസുഫ്, എ.കെ. അശീദ്, കെ. നൗഷാദ്, കെ.പി. ഫിറോസ്, ടി. സിദ്ദീഖ്, റഹീം എന്നിവർ തുക സ്വീകരിച്ചു. ടൂർണമ​െൻറിലെ വിജയികൾക്ക് 40,000 രൂപ കാഷ് അവാർഡും കസ്തൂരി കുഞ്ഞീതു വിന്നേഴ്സ് േട്രാഫിയും, രണ്ടാം സ്ഥാനക്കാർക്ക് 20,000 രൂപയും ടി.എസ്. ഷാജിമോൻ റണ്ണേഴ്സ് േട്രാഫിയും നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകളെ പങ്കെടുപ്പിക്കും. താൽപര്യമുള്ളവർ 9645873439, 9961568691 നമ്പറുകളിൽ ജനുവരി 15നകം ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.