വീണ്ടും വ്യാജ രജിസ്ട്രേഷൻ ബസ്; കർണാടക ബസ് പിടിച്ചെടുത്തു *വാഹനത്തിെൻറ ഡ്രൈവർ പിടിയിൽ സുൽത്താൻ ബത്തേരി: അയൽ സംസ്ഥാനത്തുനിന്ന് വ്യാജ നമ്പറിൽ എത്തിയ ടൂറിസ്റ്റ് ബസ് മുത്തങ്ങ തകരപ്പാടി ആർ.ടി.ഒ ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. വാഹനത്തിെൻറ ഡ്രൈവർ ബംഗളൂരു സ്വദേശി എസ്. മഞ്ജുനാഥിനെ (28) അറസ്റ്റ് ചെയ്തു. ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ വ്യാജ രജിസ്ട്രേഷനിലുള്ള ബസാണ് മുത്തങ്ങ ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ ഈ രീതിയിൽ അധികൃതർ പിടികൂടുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അയ്യപ്പഭക്തരുമായെത്തിയ കർണാടക രജിസ്ട്രേഷൻ കെ.എ. 51 എ.എ. 6777 ടൂറിസ്റ്റ് ബസാണ് പിടിയിലായത്. പരിശോധനയിൽ ബസിെൻറ ചേയ്സ് നമ്പറും രജിസ്ട്രേഷൻ നമ്പറും വ്യാജമാണെന്നും കണ്ടെത്തി. വാഹനം യാത്രക്കാരുമായി സർവിസ് നടത്താൻ കഴിയാത്ത തരത്തിൽ ഉള്ളതാണെന്ന് ആർ.ടി.ഒ ചെക്ക്പോസ്റ്റ് അധികൃതർ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന അയ്യപ്പ തീർഥാടകരെ വേറെ വാഹനത്തിൽ കയറ്റിവിട്ടതായും അധികൃതർ അറിയിച്ചു. തുടർന്ന് വാഹനം ഡ്രൈവർ സഹിതം ബത്തേരി പൊലീസിന് കൈമാറി. ശബരിമല തീർഥാടനത്തിെൻറ മറവിൽ വ്യാജ വാഹനങ്ങൾ നികുതി വെട്ടിക്കുന്നതിനായി കേരളത്തിലേക്ക് കടന്നുവരുന്ന പ്രവണത കൂടിവരുന്നതായി സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. TUEWDL27 പിടികൂടിയ ബസുമായി ആർ.ടി.ഒ ഉദ്യോഗസ്ഥർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.