കല്‍പറ്റ: നഗരസഭയില്‍ കോടതി ഉത്തരവ് ഉണ്ടായിട്ടും ഓട്ടോറിക്ഷ ഹാള്‍ട്ടിങ് പെര്‍മിറ്റ് നല്‍കാന്‍ ആര്‍.ടി.ഒ അധികൃതർ തയാറാകുന്നില്ലെന്ന് ഓട്ടോ തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 10 വര്‍ഷത്തോളമായി നഗരസഭയില്‍ പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നില്ല. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ 123 പേര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനമായിരുന്നു. ഇവരുടെ കരട് ലിസ്റ്റും തയാറാക്കിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് ഇതുവരെ പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. കരട് ലിസ്റ്റില്‍ ഉൾപ്പെട്ട 51 പേര്‍ ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍, 20 പേര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 20 പേരുടെ വാഹനത്തിെൻറ രേഖകളും മറ്റും ഇപ്പോഴും ആര്‍.ടി.ഒയുടെ കൈവശമാണുള്ളതെന്നും ഇവര്‍ക്ക് ഇതുവരെ പെര്‍മിറ്റ് ലഭിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. കരട് ലിസ്റ്റില്‍ ഉൾെപ്പട്ടവര്‍ പെര്‍മിറ്റിന് അര്‍ഹരാണെന്നിരിക്കെ, അനര്‍ഹരാണ് നിലവില്‍ കല്‍പറ്റയില്‍ സര്‍വിസ് നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ തൊഴിലില്ലാത്ത സ്ഥിതിയിലാണ് തങ്ങളെന്നും പുതിയ പെര്‍മിറ്റ് നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും യൂനിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സി.പി. റഫീഖ്, ഐ. രാജൻ, പി. ചേക്കു, കുഞ്ഞമ്മദ് കൽപറ്റ, പ്രശാന്ത് കൽപറ്റ, മുസ്തഫ കൽപറ്റ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 'െൻറ ഉപ്പുപ്പാക്ക് ഒരാനണ്ടേർന്നു': കെ.പി.എ.സി നാടകം ഇന്ന് അമ്പലവയൽ: കെ.പി.എ.സിയുടെ 'െൻറ ഉപ്പുപ്പാക്ക് ഒരാനണ്ടേർന്നു' നാടകം ബുധനാഴ്ച രാത്രി പൂപ്പൊലിയിൽ അരങ്ങേറും. 11ാം തീയതി ഷഹബാസ് അമെൻറ ഗസൽ നൈറ്റും, 12ന് സുമ വർമയും സംഘവും അവതരിപ്പിക്കുന്ന വീണ വാദ്യവും മഹാലക്ഷ്മിയുടെ ഭരതനാട്യവും ഉണ്ടാവും. 14ന് വയനാട് ഡ്രീംസ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോ. 15ന് ബത്തേരി നാദം ഓർകസ്ട്രയുടെ മ്യൂസിക് നൈറ്റ്. 16ന് ഗീത പത്മകുമാരെൻറ നൃത്തവും, വയനാട് ബിഗ്ബീറ്റ്സിെൻറ ഇശൽ നൈറ്റും. 17ന് ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും ബത്തേരി സാഗ്രങ്ങ് ഓർകസ്ട്രയുടെ ഗാനമേളയും. സമാപന ദിവസമായ 18ന് സേവന സോഷ്യൽ സർവിസ് ഓർഗനൈസേഷെൻറ നേതൃത്വത്തിൽ ഇൻറർനാഷനൽ മെഗാ നൈറ്റ്. TUEWDL22 logo popoli ചെറുകാട്ടൂർ വി. സെബസ്ത്യാനോസിെൻറ തിരുനാൾ 12 മുതൽ MUST ചെറുകാട്ടൂർ: വി. സെബസ്ത്യാനോസിെൻറ തിരുനാൾ വെള്ളിയാഴ്ച മുതൽ ഇൗ മാസം 20 വരെ നടക്കും. ഇൗ ദിവസങ്ങളിൽ രാവിലെ ആരാധന, ജപമാല, ദിവ്യബലി എന്നിവ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.45ന് ഫാ. േജാർജ് കിഴക്കുംപുറം കൊടിേയറ്റും. അഞ്ചിന് ദിവ്യബലി, നൊവേന, മരിച്ചവരുടെ ഒാർമ, സെമിത്തേരിയിൽ പ്രാർഥന. 13ന് വൈകീട്ട് 4.45ന് ജപമാല, 5.15ന് ആഘോഷമായ ദിവ്യബലി, നൊവേന ഫാ. കുര്യൻവാഴയിൽ നിർവഹിക്കും. 14ന് വൈകീട്ട് 4.45ന് ആഘോഷമായ ദിവ്യബലി, നൊവേന, ദിവ്യകാരുണ്യ പ്രദർശനം ഫാ. ജോൺ പുതുക്കുളത്തിൽ നിർവഹിക്കും. 15ന് വൈകീട്ട് 4.45ന് ജപമാല, 5.15ന് ആഘോഷമായ ദിവ്യബലി, നൊവേന ഫാ. കുര്യക്കോസ് കുമ്പിക്കൽ നിർവഹിക്കും. 16ന് 4.45ന് ജപമാല, 5.15ന് ആഘോഷമായ ദിവ്യബലി, നൊവേന ഫാ. വിൻസൻറ് താമരശ്ശേരിൽ നിർവഹിക്കും. 17ന് വൈകീട്ട് 4.45ന് ജപമാല, 5.15ന് ആഘോഷമായ ദിവ്യബലി, നൊവേന ഫാ. അലക്സ് കളപ്പുര നിർവഹിക്കും. 18ന് വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, നൊവേന ഫാ. റോയി വട്ടക്കാട്ട് നിർവഹിക്കും. 6.30ന് ജപമാല പ്രദക്ഷിണം, 7.30ന് ഭക്തസംഘടന വാർഷികം, വിവിധ കലാപരിപാടികൾ. 19ന് വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ ഗാനപൂജ ഫാ. ജോസ് മൊളോപറമ്പിൽ നിർവഹിക്കും. 6.30ന് പ്രദക്ഷിണം, 7.30ന് ലദീഞ്ഞ്, 7.45ന് പ്രദക്ഷിണം. 20ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ഫാ. പോൾ വാഴപ്പള്ളി നിർവഹിക്കും. 11.45ന് ലദീഞ്ഞ്, 12ന് പ്രദക്ഷിണം, ഉച്ചക്ക് ഒന്നിന് പരി. കുർബാനയുടെ ആശീർവാദം, 1.15ന് നേർച്ച ഭക്ഷണം, 2.30ന് കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും. ---------------- TUEWDL25 Rehana Sherin ഹയർസെക്കൻഡറി വിഭാഗം ഉർദു കവിതരചനയിൽ എ ഗ്രേഡ് നേടിയ രഹന ഷെറിൻ (ഗവ. മോഡൽ എച്ച്.എസ്.എസ്, ചീരാൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.