വടകര: കുറുന്തോടിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസറെ നിയമിക്കുന്നു. എം.ടെക് ബിരുദധാരികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 15ന് 10 മണിക്ക് കോളജ് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0496 2536125. അനാദി മേഖല: 24 ശതമാനം വേതന വർധനവ് വടകര: തൊഴിലാളി ക്ഷേമബോർഡ് അനാദി മേഖലയിലെ തൊഴിലാളികളുടെ വേതന വർധനവ് സംബന്ധിച്ച് യൂനിയനുകളും മർച്ചൻറ്സ് അസോസിയേഷനും തമ്മിൽ പുതിയ കരാർ നിലവിൽ വന്നു. കരാർ പ്രകാരം നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന കൂലിയിൽ 24 ശതമാനം വർധനവ് നൽകാൻ തീരുമാനിച്ചു. കരാറിെൻറ കാലാവധി രണ്ടു വർഷമാണ്. വ്യാഴാഴ്ച മുതൽ പുതിയ കരാർ നിലവിൽ വരും. അതോടൊപ്പം ഈ മേഖലയിൽ ഉണ്ടാകുന്ന തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വ്യാപാരി പ്രതിനിധികളെയും തൊഴിലാളികളെയും ഉൾപ്പെടുത്തി അഞ്ചംഗ കമ്മിറ്റിക്ക് രൂപംനൽകി. തൊഴിലുടമകളെ പ്രതിനിധാനം ചെയ്ത് അബ്ദുൽ സലാം, പി.കെ. രതീശൻ, എൻ.കെ. ഹനീഫ, വി.കെ. മുഹമ്മദലി എന്നിവരും തൊഴിലാളി യൂനിയനു വേണ്ടി വി.കെ. വിനു (സി.ഐ.ടി.യു), ഷംസുദ്ദീൻ കായമ്പത്ത് (എസ്.ടി.യു), പി. ദാമോദരൻ (ഐ.എൻ.ടി.യു.സി) എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.