ഫോറസ്റ്റ് സ്റ്റേഷനുകൾ പുനഃസ്ഥാപിക്കണമെന്ന് കോഴിക്കോട്: നിർത്തലാക്കിയ ഫോറസ്റ്റ് സ്റ്റേഷനുകൾ പുനഃസ്ഥാപിക്കണമെന്നും കൂടുതൽ തസ്തികകൾ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. വനമേഖലയിലെ നിരീക്ഷണം ശക്തമാക്കാനും മരം കള്ളക്കടത്ത് തടയാനും ആരംഭിച്ച പത്ത് സ്റ്റേഷനുകളാണ് പൂട്ടിയത്. മന്ത്രിസഭയുടെ അനുമതിയില്ലാതെ ആരംഭിച്ച സ്റ്റേഷനുകൾ പൂട്ടാൻ ധനമന്ത്രാലയമാണ് നിർദേശിച്ചത്. ജില്ല പ്രസിഡൻറ് പി. വിജയൻ, വയനാട് ജില്ല പ്രസിഡൻറ് സി.പി. സുജിത്ത്, ടി.വി. ബിനേഷ്കുമാർ, കെ.എൻ. ഷിനോജ്, പി. അനീഷ്, എ. അനിൽകുമാർ, ജി.എൽ. റെജിമോൻ, പി.എൻ. മുരളീധരൻ, കെ. നാരായണൻ, കെ.ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.