സ്വകാര്യ ആശുപത്രികൾ പ്രതിസന്ധിയിലെന്ന് കോഴിക്കോട്: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം 133 ശതമാനത്തോളം വർധിപ്പിച്ച സർക്കാർ നടപടി ആശുപത്രികളെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ മേഖലയുടെ നിലനിൽപിനെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്്. ഒരുതരത്തിലുള്ള ഇളവുകളും ആനുകൂല്യങ്ങളും കൈപ്പറ്റാത്തതിനാൽ രോഗികളിൽനിന്ന് 40 ശതമാനത്തോളം അധിക നിരക്ക് ഇൗടാക്കേണ്ട സ്ഥിതിയാണ്. ഇതാകെട്ട, രോഗികൾ ചികിത്സക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണുണ്ടാക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 30 ശതമാനം രോഗികളുടെ കുറവാണ് ആശുപത്രികളിലുള്ളതെന്നും രോഗികൾ കുറഞ്ഞ നിരക്ക് തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് ഡോ. ഹനീഫ, ഫർഹാൻ യാസിൻ, സുഹാസ് പോള എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.