നാദാപുരം: സി.പി.ഐ ബ്രാഞ്ച്കമ്മിറ്റി കല്ലാച്ചിയിൽ സ്ഥാപിച്ച ബോർഡ് നശിപ്പിച്ചു. മലയിൽ ലക്ഷംവീട് കോളനി റോഡ് പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച വിശദീകരണ ബോർഡാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. ഇതിനെതിരെ സി.പി.ഐ വീണ്ടും ബോർഡ് സ്ഥാപിച്ചു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന രീതിയിലാണ് സി.പി.എമ്മുകാർ ബോർഡ് നശിപ്പിച്ചതെന്ന് സി.പി.ഐ കുറ്റപ്പെടുത്തി. സംഭവത്തിൽ സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. അംബിടാട്ടിൽ വിജയൻ അധ്യക്ഷത വഹിച്ചു. മലയിൽ ലക്ഷംവീട് കോളനി റോഡ്പ്രവൃത്തി മുടങ്ങിയതിനുപിന്നിൽ റോഡിന് സ്ഥലം നൽകാത്ത സി.പി.ഐ ലോക്കൽ സെക്രട്ടറി പി. ചാത്തുവിെൻറ ധാർഷ്ട്യമാണെന്ന് ആരോപിച്ച് സി.പി.എമ്മിെൻറ പേരിൽ ആദ്യം പോസ്റ്ററിറങ്ങിയതോടെയാണ് ഇരുപാർട്ടികളും തമ്മിൽ കല്ലാച്ചിയിൽ പോര് തുടങ്ങിയത്. പിന്നീട് തുടർച്ചയായി പോസ്റ്ററുകളും മറുപടി പോസ്റ്ററുകളും ഇറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.