കുറ്റ്യാടിയിൽ ടെലിഫോൺ അദാലത് നാളെ

കുറ്റ്യാടി: നാദാപുരം ടെലിഫോൺ ഡിവിഷൻ പരിധിയിലെ 13 ടെലിഫോൺ എക്സ്ചേഞ്ചുകളിലെ വരിക്കാരുടെ ലാൻഡ് ഫോൺ, മൊബൈൽ ഫോൺ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ജനറൽ മാനേജരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള മുഖാമുഖം ബുധനാഴ്ച കുറ്റ്യാടി ടെലിഫോൺ എക്സ്ചേഞ്ചിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0496 2555300, 9400110550. കേബിളില്ല: ടെലിഫോൺ കണക്ഷൻ വീണ്ടും വയർ വഴി കുറ്റ്യാടി: എക്സ്ചേഞ്ച് പരിധിയിൽ ടെലിഫോൺ കണക്ഷൻ വീണ്ടും വയർ വഴിയായി. എക്സ്ചേഞ്ച് പ്രവർത്തനം തുടങ്ങിയ ശേഷം ലൈൻ വഴിയും പോസ്റ്റ് വഴിയുമുള്ള കണക്ഷനുകൾ എല്ലാം മാറ്റി ഭൂഗർഭ കേബിൾ വഴിയാക്കിയിരുന്നു. ഇേതത്തുടർന്ന് ഇടക്കിടെയുണ്ടാകുന്ന ടെലിഫോൺ തകരാറുകളും പരിഹരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുതിയ കണക്ഷനുകളും തകരാറിലാവുന്ന പഴയ കണക്ഷനുകളും പോസ്റ്റില്ലാതെ ദീർഘദൂരം വയർവഴിയാണ് നൽകുന്നത്. ഇതുകാരണം ചെറിയവസ്തു കാറ്റിൽ വീഴുമ്പോഴേക്കും ടെലിഫോൺ ബന്ധം അറ്റുപോകുന്ന സ്ഥിതിയാണ്. ഇൻറർനെറ്റ് കണക്ഷൻ ആവശ്യമുള്ളവരാണ് അധികവും ബി.എസ്.എൻ.എല്ലി​െൻറ ലാൻഡ് ലൈൻ കണക്ഷൻ എടുക്കുന്നത്. ഇതാണ് പില്ലറുകളിൽ നിന്നും ബോക്സുകളിൽ നിന്നും വീടുകളിലും സ്ഥാപനങ്ങളിലും ബലം കുറഞ്ഞ വയർ വഴി എത്തിക്കുന്നത്. ഇപ്രകാരം വലിക്കുന്നത് ഭൂഗർഭ കേബിളായിരുന്നെങ്കിൽ ചെറിയ സാധനങ്ങൾ വീഴുമ്പോഴേക്കും വരുന്ന പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്ന് വരിക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.