നവീകരിച്ച ചക്കാലക്കൽ- ^കൂളിപ്പുറം -^പൈമ്പാലുശ്ശേരി റോഡ് ഉദ്ഘാടനം

നവീകരിച്ച ചക്കാലക്കൽ- -കൂളിപ്പുറം --പൈമ്പാലുശ്ശേരി റോഡ് ഉദ്ഘാടനം മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ കാൽനൂറ്റാണ്ട് കാലത്തോളം പഴക്കമുള്ള ചക്കാലക്കൽ- -കൂളിപ്പുറം -പൈമ്പാലുശ്ശേരി റോഡ് ടാറിങ് പൂർത്തിയാക്കി നവീകരിച്ചു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അഞ്ചുലക്ഷവും വകയിരുത്തി ആരംഭിച്ച റോഡി​െൻറ ടാറിങ് പൂർത്തീകരിക്കുന്നതിന് ഈ വർഷം ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നു ലഭിച്ച നാലു ലക്ഷം രൂപ കൂടി ഉപയോഗപ്പെടുത്തുകയായിരുന്നു. അന്നത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ശ്രമഫലമായാണ് നാട്ടുകാരുടെ ചിരകാല അഭിലാഷമായ റോഡിന് ശാപമോക്ഷമായത്. പ്രദേശവാസികളുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്്ദുൽ ഹമീദ് റോഡ്് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷംസിയ മലയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സാബിറ മൊടയാനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ, ചെയർപേഴ്സൻമാരായ സിന്ധുമോഹൻ, സക്കീന മുഹമ്മദ്, പി.കെ. സുലൈമാൻ, ടി.കെ. അബൂബക്കർ, ചോലക്കര മുഹമ്മദ്, മുനീർ പുതുക്കുടി, സ്നേഹപ്രഭ, നാസർ കൊല്ലരാട്ടുമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.