ചേളന്നൂർ: ദീപം റെസി. അസോസിയേഷൻ നാലാം വാർഷികം എൻ. ചോയിക്കുട്ടിയുടെ അധ്യക്ഷതയിൽ വാർഡ് അംഗം വി.എം. ഷാനി ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് അഡ്വൈസർമാരായ സി. പ്രഭാകരൻ, കെ.ടി. രാഘവൻ എന്നിവർ 'ബാങ്കിങ് നൂതന പ്രവണതകൾ', 'പണരഹിത വിപണനം'വിഷയങ്ങളിൽ ക്ലാസെടുത്തു. ഡോ. സുഷമ അനിൽ, വി. വേണുഗോപാൽ, എ. വേലായുധൻ, ടി. ജയാനന്ദൻ, പി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. കണ്ണങ്കര പോസ്റ്റ് ഒാഫിസിൽനിന്ന് വിരമിച്ച വിജയൻ ചേളന്നൂർ, അജിത ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. സെക്രട്ടറി സി.കെ. ഷാജി സ്വാഗതവും വി.പി. രമേശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.