സ്​കൂളിന് സ്​മാർട്ട് ക്ലാസ്​ റൂം ഒരുക്കി യുവാക്കളുടെ കൂട്ടായ്മ

താമരശ്ശേരി: ഹരിതം സാംസ്കാരിക വേദി പള്ളിപ്പുറം എ.എൽ.പി സ്കൂളിന് സ്മാർട്ട് ക്ലാസ് റൂം ഒരുക്കി. നാട്ടിലും വിദേശത്തുമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന പി.പി. സലീമി​െൻറ സ്മരണാർഥമാണ് ഇദ്ദേഹം അംഗമായിരുന്ന ഹരിതം സാംസ്കാരിക കൂട്ടായ്മ, സ്കൂളിന് സ്മാർട്ട് ക്ലാസ് റൂം ഒരുക്കി നൽകിയിരിക്കുന്നത്. മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഹരിതം സാംസ്കാരിക വേദി ചെയർമാൻ യു.കെ. ഹുസ്സയിൻ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജയപ്രകാശൻ, പി.എസ്. മുഹമ്മദലി, എം.ടി.എ. സലാം, സുബൈർ വെഴുപ്പൂർ, യൂനുസ് അമ്പലക്കണ്ടി, ജലീൽ തച്ചംപൊയിൽ, അഷ്റഫ് കോരങ്ങാട്, പി.സി. നാസർ, സാബിത്ത് കളരാന്തിരി എന്നിവർ സംസാരിച്ചു. രമ്യ സ്വാഗതവും, പ്രവീൺ കെ. നമ്പൂതിരി നന്ദിയും പറഞ്ഞു. സംവരണം അട്ടിമറിക്കരുത്: ദലിത് കോൺഗ്രസ് താമരശ്ശേരി: ഭരണഘടന അനുശാസിക്കുന്ന പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ ഭാരതീയ ദലിത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കൺവൻഷൻ പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് അരവിന്ദാക്ഷൻ യോഗം ഉദ്ഘാടനം ചെയ്തു. വേലായുധൻ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് നവാസ് ഈർപ്പോണ, വി.പി. ഗോപാലൻകുട്ടി, പി. ഗിരീഷ് കുമാർ, ടി.ആർ.ഒ കുട്ടൻ, സാമിക്കുട്ടി, പി.എ. അനിൽകുമാർ, മാധവൻ, ബിജു കണ്ണന്തറ, വി.കെ.എ. കബീർ തുടങ്ങിയവർ സംസാരിച്ചു. ദലിത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം ഭാരവാഹികളായി കെ. കുമാരൻ (പ്രസി.), കെ.പി. ശങ്കരൻ (വൈ.പ്രസി.), കെ.കെ. പുഷ്പ (സെക്ര.), കെ.കെ. രാജൻ(സെക്ര.), കെ.പി. സുരേന്ദ്രൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സ്കൂൾ കെട്ടിടോദ്ഘാടനം മാറ്റിവെച്ചത് പ്രതിഷേധാർഹമെന്ന് താമരശ്ശേരി: കോരങ്ങാട് ഗവ. എൽ.പി സ്കൂളി​െൻറ പുതിയ കെട്ടിട ഉദ്ഘാടനം രാഷ്ട്രീയ നേതാക്കൾക്കിടയിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം നീട്ടിവെക്കുന്നത് വിദ്യാർഥികളോടു കാണിക്കുന്ന നിതീനിഷേധമെന്ന്് കാമ്പസ് ഫ്രണ്ട്്. അധ്യയന വർഷം അവസാനിക്കാനിരിക്കെ ലക്ഷങ്ങൾ മുടക്കി സർക്കാർ നിർമിച്ച കെട്ടിടം വിദ്യാർഥികൾക്ക് തുറന്നുകൊടുക്കണം. ചില തൽപര കക്ഷികളായ രാഷ്ട്രീയക്കാരുടെ പകപോക്കലുകൾക്ക് വിദ്യാർഥികളെ ബലിയാടാക്കരുതെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഫസൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. വി.സി നബ്ഹാൻ, മുബഷിർ നൂറാംതോട്, ഫസൽ കോരങ്ങാട് എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.