ചേന്ദമംഗലൂർ: ഗ്രെയ്സ് പാലിയേറ്റിവ് കെയറിെൻറ ഏഴാമത് കിടപ്പുരോഗികളുടെ സംഗമം -'സവിധം-18' വിവിധ പരിപാടികളോടെ ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജെ.ഡി.ടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജിലെ ജിമി ജോൺ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഗ്രെയ്സ് നടത്തിയ ത്രൈമാസ ഹോം നഴ്സ് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിൻകുട്ടി വിതരണം ചെയ്തു. കൗൺസിലർമാരായ പി.പി. അനിൽകുമാർ, ശഫീഖ് മാടായി, എ. ഗഫൂർ, ഡോ. ശ്യാം മുതലിയാർ, ഡോ. ആനി ശ്യാം, സുമി ജോൺ, കെ.സി. മുഹമ്മദലി, പി.കെ. ശരീഫുദ്ദീൻ എന്നിവർ സംസാരിച്ചു. സ്പർശം പാലിയേറ്റിവ് വിദ്യാർഥി കൂട്ടായ്മ ഒരുക്കിയ കലാപരിപാടികൾ, കെ.വി. റഊഫിെൻറ നേതൃത്വത്തിൽ ഗാനമേള എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.