​പ്രതിഭകളെ ആദരിച്ചു

മുക്കം: ചേന്ദമംഗലൂർ അൽമദ്റസത്തുൽ ഇസ്ലാമിയിൽനിന്ന് ഹിക്മ പൊതു പരീക്ഷയിൽ മികച്ചവിജയം നേടിയ പ്രതിഭകളെയും സംസ്ഥാന മജ്ലിസ് ഫെസ്റ്റിൽ മത്സരിക്കാൻ അർഹത നേടിയവരെയും ആദരിച്ചു. പി.ടി.എ പ്രസിഡൻറ് എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി ചെയർമാൻ കെ.സി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. വിവിധവിഭാഗങ്ങളിൽ വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. കൊളപ്പുറത്ത് വഹീദ്, മേക്കുത്ത് അബ്ദുറഹിമാൻ, കെ.ടി. അബ്ദുല്ല എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി. ഇസ്ഹാഖ് സ്വാഗതം പറഞ്ഞു. മുക്കം: ഹിക്മ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ചേന്ദമംഗലൂരിലെ ഇസ്ലാമിക് പ്രീ സ്കൂളിലെ വിദ്യാർഥികളെ പി.ടി.എയും സ്കൂൾ മാനേജ്‍മ​െൻറും അനുമോദിച്ചു. മജ്ലിസ് അക്കാദമിക് ഡയറക്ടർ സുഷീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.സി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. പി.കെ. റസാഖ്, ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. സുഷീർ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. സ്കൂൾ പ്രിൻസിപ്പൽ വർഗീസ് സ്വാഗതം പറഞ്ഞു. നടുകിൽ ഉൽപയിൽ റോഡ് നാടിന് സമർപ്പിച്ചു മുക്കം: നാലര ലക്ഷം രൂപ െചലവിൽ നിർമാണം പൂർത്തിയാക്കിയ നഗരസഭയിലെ നടുകിൽ -ഉൽപയിൽ റോഡ് ജോർജ് എം. തോമസ് എം.എൽ.എ നാടിന് സമർപ്പിച്ചു. തെച്യാട്, നടുകിൽ പ്രദേശത്തുകാർക്ക് മുക്കം നഗരത്തിൽ എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡാണ് ശനിയാഴ്ച വൈകുന്നേരം നാട്ടുകാർക്ക് തുറന്ന് കൊടുത്തത്. ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. നഗരസഭ എൻജിനീയർ പി.ആർ. ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി. ശ്രീധരൻ, പി.കെ. മുഹമ്മദ്, എ.പി. വേലായുധൻ, എം.സി. സുരേഷ് ബാബു, സി.കെ. അഹമ്മദ് കുട്ടി ഹാജി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ മിനി കരുണാകരൻ സ്വാഗതവും ഇ. സത്യനാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.