അനുസ്മരണ സമ്മേളനം 14 മുതൽ

കൊടുവള്ളി: കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളജ് മുദരിസും പണ്ഡിതനുമായിരുന്ന പടനിലം കെ. ഹുസൈൻ മുസ്ലിയാർ ചരമവാർഷിക അനുസ്മരണ സമ്മേളനവും മതപ്രഭാഷണവും ഇൗ മാസം 14 മുതൽ 18 വരെ പടനിലം ന്യൂ സുന്നി മസ്ജിദ്‌ പരിസരത്ത് നടക്കും. സമാപന ദിവസമായ 18ന് ദിക്ർ ദുആ അനുസ്മരണ സമ്മേളനം കാന്തപുരം എ.പി. അബൂക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. പ്രവാസി കൂട്ടായ്മ ബാൻഡ്സെറ്റ് നൽകി കൊടുവള്ളി: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പ്രവാസി കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ബാൻഡ്സെറ്റ് നൽകി. അസോസിയേഷൻ പ്രതിനിധികളായ ഒ.കെ. നാസിർ, ഇയ്യോത്തി ബഷീർ, ഇ.സി. ബഷീർ എന്നിവർ ചേർന്ന് ബാൻഡ്സെറ്റ് സ്കൂൾ പ്രധാനാധ്യാപകൻ പി.ടി. നാസറിന് കൈമാറി. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുണ്ടുങ്ങര അധ്യക്ഷതവഹിച്ചു. കെ.ടി. സുനി, പി.കെ. സുബൈർ, കെ.വി. അഷ്റഫ്, ലത്വീഫ്, ടി.കെ. അരവിന്ദാക്ഷൻ, പി.കെ. മുഹമ്മദ് ബഷീർ, വിജയൻ, സലീന, ഷറീന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വിപിൻ പ്രഭാകർ സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഇ.സി. മുഹമ്മദ് നന്ദിയും പറഞ്ഞു. നഗരസഭ സമ്മേളനവും കൗണ്‍സില്‍ മീറ്റും കൊടുവള്ളി: മതേതര സംരക്ഷണത്തിന് സ്‌നേഹത്തി​െൻറ രാഷ്ട്രീയം എന്ന പ്രമേയത്തിൽ നാഷനൽ സെക്കുലർ കോണ്‍ഫറൻസ് കൊടുവള്ളി നഗരസഭ സമ്മേളനവും കൗണ്‍സില്‍ മീറ്റും നടത്തി. മുനിസിപ്പല്‍ സമ്മേളനം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒ.ടി. സുലൈമാൻ അധ്യക്ഷതവഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ, ജലീല്‍ പുനലൂർ, ഒ.പി.ഐ. കോയ, കുട്ടിമോന്‍ താമരശ്ശേരി, സക്കരിയ എളേറ്റില്‍ എന്നിവര്‍ സംസാരിച്ചു. ഒ.പി. റഷീദ് സ്വാഗതവും പി.കെ. മജീദ് ഹാജി മാനിപുരം നന്ദിയും പറഞ്ഞു. കൗണ്‍സില്‍ മീറ്റ് ഒ.പി.ഐ. കോയ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള തെരഞ്ഞെടുത്തു. തെരെഞ്ഞടുപ്പ് പ്രവര്‍ത്തനത്തിന് എം.എസ്. മുഹമ്മദ്, ഇ.സി. മുഹമ്മദ്, ആലിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികളായി ഒ.ടി. സുലൈമാന്‍ (പ്രസി.), ഒ.പി. റഷീദ് (ജന.സെക്ര.), എടക്കോട്ട് ഇബ്രാഹിം കുട്ടി (ട്രഷ.), എ.പി. സിദ്ദീഖ്(ഓര്‍ഗ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.