സൗജന്യഭക്ഷണക്കിറ്റുകൾ നൽകി

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആശ്വാസ് പാലിയേറ്റിവ് കെയറി​െൻറ ഒരു മാസത്തേക്കുള്ള നിർധനരായ ആളുകൾക്കുള്ള ഭക്ഷണക്കിറ്റുകൾ ആനയാംകുന്ന് ഹൈസ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നൽകി. സ്കൂൾ മാനേജർ വി. മോയിമോൻ ഹാജി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ശേഖരിച്ച സഹായധനം പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ബൽക്കീസ് ടീച്ചറിൽനിന്നും ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് പി.കെ. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ത്രേസ്യാമ ഫ്രാൻസിസ് സ്വാഗതവും പി.കെ. ശരീഫുദ്ദീൻ നന്ദിയും പറഞ്ഞു. ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ചു നൽകിയ ക്ലാസ് ടീച്ചർ എം. റീനയെയും വിദ്യാർഥിയായ ആഷിഖിനെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല, മെംബർമാരായ അബ്ദുല്ല കുമാരനെല്ലൂർ, സുബൈദ മാളിയേക്കൽ, ആശ്വാസ് കൺവീനർ ബക്കർ കളർ ബലൂൺ, ചെയർമാൻ കെ.കെ. ആലി ഹസ്സൻ, എം.സി. മുഹമ്മദ്, മുഹമ്മദ് കക്കാട്, സി.പി. ചെറിയ മുഹമ്മദ്, തോമസ് മാത്യു, എം.പി. മജീദ്, വി.പി. ശോഭന, ഇസ്ഹാഖ് കാരശ്ശേരി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ത്രേസ്യാമ ഫ്രാൻസീസ് സ്വാഗതം പറഞ്ഞു. തണ്ണീർ പൊയിൽ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം മുക്കം: കാരശ്ശേരി തണ്ണീർ പൊയിൽ, മേത്തൽ എന്നീഭാഗങ്ങളിലെ പത്തോളം കുടുംബങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം ഉടനെ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം അൻവർ സാദത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ആനയാംകുന്നിൽ വെൽഫെയർ പാർട്ടി മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. റിൻസി ജോൺസൻ, എം.ആർ. കുഞ്ഞുമോൻ, കെ. പ്രീത കുമാരി എന്നിവർ മെംബർഷിപ് സ്വീകരിച്ചു. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി, സെക്രട്ടറി ലിയാക്കത്തലി, വി. മുജീബ്, എം.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു മുക്കം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ നൂറു തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച 9ാം ഡിവിഷനിലെ തൊഴിലാളികളെ വാർഡ് സഭായോഗം ആദരിച്ചു. കൗൺസിലർ ടി.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. തൊഴിലാളികളായ ലീല, അംബിക, വിനോദിനി, തങ്കം, വിജിന, സരോജിനി, ചന്ദ്രൻ എന്നിവർക്ക് കൗൺസിലർ ഇ.പി. അരവിന്ദൻ ഉപഹാരം നൽകി. സുനിൽകുമാർ, നിസാർ, ബാല കൃഷ്ണൻ, പ്രേമൻ, കുര്യൻ കോട്ടയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.