വളയം: പാമ്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ ഓർമക്കായി പിതാവ് പണി കഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. വീടിനു മുന്നിൽ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പിതാവ് അശോകൻ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. ജിഷ്ണുവിെൻറ ഒന്നാം ചരമദിനമായ ശനിയാഴ്ച ഉച്ചയോടെ സഹപാഠികളായ അതുൽ ജോസ്, എ. അഷ്റഫ്, ആർ. വിഷ്ണു, പി.വി. അശ്വിൻ, പി.പി. ഷഫീക്ക് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പി.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻ, പി.പി. കുമാരൻ, സി.എച്ച്. ഭാസ്കരൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, കെ. ലിനീഷ്, എം.പി. അശോകൻ, വത്സൻ, എരോത്ത് ഷൗക്കത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.