സംസ്​ഥാന ഇൻറർ സ്​കൂൾ വോളിബാൾ ചാമ്പ്യൻഷിപ് പാവണ്ടൂരിൽ

സംസ്ഥാന ഇൻറർ സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ് പാവണ്ടൂരിൽ നന്മണ്ട: സംസ്ഥാന വോളിബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഇൻറർ സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ് പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി 12 മുതൽ ആരംഭിക്കും. 14 ജില്ലകളിൽനിന്നായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 28 ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. രാവിലെയും വൈകീട്ടും നാലു കോർട്ടുകളിലായാണ് മത്സരം. മേള 14ന് സമാപിക്കും. സ്വാഗതസംഘം ഓഫിസ് കാക്കൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ടി. ജയരാജൻ, കെ.കെ. വിശ്വംഭരൻ, പി.ടി.എ പ്രസിഡൻറ് വി.കെ. മോഹനൻ, സി. ദേവാനന്ദ്, മനോഹരൻ, അറുമുഖൻ കാക്കൂർ, പി. ശേഖരൻ നായർ, ഷാഹിർ കുട്ടമ്പൂർ, പി. രതീഷ്, വി. മുരളീധരൻ, എം.ടി. വേലായുധൻ എന്നിവർ സംസാരിച്ചു. photo volley.jpg പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സംസ്ഥാന ഇൻറർ സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്് സ്വാഗതസംഘം ഓഫിസി​െൻറ ഉദ്ഘാടനം കാക്കൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.