ഷർട്ടി​െൻറ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്ക്

ഷർട്ടി​െൻറ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്ക് വളയം: ഷര്‍ട്ടി​െൻറ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്ക്. വളയം മുതുകുറ്റിയിലെ താനിയുള്ള പറമ്പത്ത് കുഞ്ഞിരാമനാണ് (57) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10ഒാടെയാണ് സംഭവം. വീടിനടുത്തുള്ള കടയില്‍ ഇരിക്കുകയായിരുന്ന കുഞ്ഞിരാമ​െൻറ പോക്കറ്റില്‍നിന്ന് മൊബൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാര്‍ബണ്‍ എ വണ്‍ ഇന്ത്യ കമ്പനിയുടെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കുഞ്ഞിരാമ‍​െൻറ തലമുടി കത്തിപ്പോവുകയും ഷര്‍ട്ടി​െൻറ പോക്കറ്റി​െൻറ ഭാഗത്ത് തീ പിടിക്കുകയും ചെയ്തു. പരിക്കേറ്റ കുഞ്ഞിരാമന്‍ വളയം കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററില്‍ ചികിത്സ തേടി. മൊബൈല്‍ ഫോണുമായി കുഞ്ഞിരാമന്‍ വളയം പോലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.