കല്ലാച്ചി: ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് ബസ് ക്ലീനര്‍ക്ക് മർദനം. പരിക്കേറ്റ ക്ലീനർ വാണിമേല്‍ കരുകുളം സ്വദേശി കൂട്ടായ്ചാലില്‍ ഗിരീശനെ(42) നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കല്ലാച്ചിയിലാണ് സംഭവം. വടകരയില്‍നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ന്യൂ ലക്‌സസ് ബസ് കല്ലാച്ചി മാര്‍ക്കറ്റ് സ്റ്റോപ്പില്‍നിന്ന് യാത്രക്കാരെ കയറ്റി ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഓടിവന്ന യുവാവ് ഡോറിന് തട്ടുകയും ഇത് ശ്രദ്ധയില്‍പെട്ട ക്ലീനര്‍ ബെല്ലടിച്ച് ബസ് നിര്‍ത്തി യുവാവിനെ ബസില്‍ കയറ്റുകയും ചെയ്തു. ഇതിനിടെയിലുണ്ടായ വാക്കേറ്റമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മര്‍ദനത്തിൽ ക്ലീനറുടെ തോളെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. മുഖത്ത് ചവിട്ടിയതായും ക്ലീനര്‍ പരാതിപ്പെട്ടു. ക്ലീനറെ മർദിച്ച നരിപ്പറ്റ സ്വദേശിയായ യുവാവിനെ നാദാപുരം െപാലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.