ഓപ്പൺ കേരള വോളി ഫെസ്​റ്റ്​ 10ന്​ തുടങ്ങും

നാദാപുരം: പ്രണവം ക്ലബി​െൻറയും ജനമൈത്രി പൊലീസി​െൻറയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഓപ്പൺ കേരള വോളി ഫെസ്റ്റിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.10ന് രാത്രി ഏഴരക്ക് റൂറൽ പൊലീസ് സൂപ്രണ്ട് എം.കെ. പുഷ്കരൻ മേള ഉദ്ഘാടനം ചെയ്യും. മേളയുടെ പ്രചാരണാർഥം ഏഴിന് ബൈക്ക് റാലി നടക്കും. ഒരാഴ്ച നീളുന്ന മേളയിൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സി.എച്ച്. ഭാസ്കരൻ, എ.പി. ശ്രീജിത്ത്, സി. ബാബു, കെ. ബിനു, കെ.പി. സജീഷ് എന്നിവർ പങ്കെടുത്തു. െഗസ്റ്റ് അധ്യാപക ഒഴിവ് നാദാപുരം: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, സുവോളജി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുമായി ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.