കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിൽ വാടകമുറികളിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് മന്തുരോഗം. തളീക്കരയിലെ ഒരു കെട്ടിടത്തിൽ താമസിക്കുന്ന ആറുപേർക്കാണ് രോഗം കണ്ടെത്തിയതായി പ്രാഥമികാരാഗ്യകേന്ദ്രം ഹെൽത്ത് വിഭാഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം മന്തുരോഗനിർണയ ആവശ്യാർഥം ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തപരിശോധന നടത്തിയിരുന്നു. ആറുപേരും ഝാർഖണ്ഡ് സ്വദേശികളാണെന്നും ഇവർക്ക് ചികിത്സ തുടങ്ങിയതായും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. മരുന്നുകൾ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കെട്ടിടം ഉടകൾക്കാണ്. ചികിത്സകൊണ്ട് രോഗം ഭേദമാകുമെങ്കിലും അതുവരെ ഇവർ രോഗവാഹകരാണെന്നും പറഞ്ഞു. ജില്ലയിൽ പലഭാഗത്തും ഇപ്രകാരം രോഗികളെ കണ്ടെത്തിയിട്ടുണ്ടെത്ര. അതിനിടെ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പല കേന്ദ്രങ്ങളും ആവശ്യമായ ശുചിത്വവും പ്രാഥമികസൗകര്യങ്ങളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.