പെരുവച്ചേരി ഗവ. എൽ.പിയിൽ പൂർവ വിദ്യാർഥി സംഗമം

നടുവണ്ണൂർ: കോട്ടൂർ പെരുവച്ചേരി ഗവ. എൽ.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം യു.ടി. ബേബി അധ്യക്ഷത വഹിച്ചു. ആദ്യബാച്ചിൽ ആദ്യാക്ഷരം കുറിച്ച ഇ.കെ. മാധവി അമ്മ, വി.പി.- നാരായണി എന്നിവരെ ചന്ദ്രൻ പെരെച്ചി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനധ്യാപകൻ എൻ.കെ. മനോഹരൻ, സന്തോഷ് പെരവച്ചേരി, പി.സി. വിജയൻ, ഇ.കെ. ആനന്ദൻ, വി.എൻ. വിജീഷ്, എ. രാജൻ, ഇ. ഗോവിന്ദൻ നമ്പീശൻ, പി.കെ. വിശ്വൻ, എ.പി. ചന്ദ്രൻ, റസിയ ടീച്ചർ, എം.ടി. വത്സല, സി.കെ. പ്രദീപൻ, എ.പി. സുരേഷ്, ദേവകി ടീച്ചർ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥി സമിതി ഭാരവാഹികളായി സന്തോഷ് പെരവച്ചേരി (പ്രസി), എ.പി. സത്യൻ (വൈസ് പ്രസി), എ.പി. സുരേഷ് (ജന. സെക്ര), ബിനീഷ് അത്തൂനി (ജോ. സെക്ര), വി.‌എൻ. വിജീഷ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. കോളിക്കടവ് മേഖല കുടുംബസംഗമം നടുവണ്ണൂർ: കോട്ടൂർ മണ്ഡലം കോൺഗ്രസ് കോളിക്കടവ് മേഖല കുടുംബസംഗമം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ബിജു വടക്കേടത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ബാലകൃഷ്ണ കിടാവ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ട്രഷറർ ഗണേഷ് ബാബു, ഗിരിഷ് മൊടക്കല്ലൂർ, സി.എച്ച്. സുരേന്ദ്രൻ, കെ.കെ. അബൂബക്കർ, മധുസൂദനൻ, ശശി പാലോളി, വി.ടി. കുരുവിള, പി.എം. രവി, ജോസഫ്, വി.എ. ലിഞ്ചു, കെ.എം. ബാലകൃഷ്ണൻ, രാജൻ, സത്യൻ മൊളേറ്റി എന്നിവർ സംസാരിച്ചു. സി.വി. ബാലകൃഷ്ണൻ, രമ്യ ഹരിദാസ് തുടങ്ങിയവർ ക്ലാസെടുത്തു. എസ്.കെ.എസ്.എസ്.എഫ് കൗൺസിൽ മീറ്റ് നടുവണ്ണൂർ: എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ ശാഖ കൗൺസിൽ മീറ്റ് ജലീൽ ദാരിമി ഉദ്ഘാടനം ചെയ്തു. സഹീർ ഇ.കെ. അധ്യക്ഷത വഹിച്ചു. പി. ലത്തീഫ്, എൻ.എം. ഷംസീർ, ആദം ദാവൂദ്, പി. മുഹമ്മദ് ശാഫി, എം.ഇ. നസ്റുദ്ദീൻ, മുഹമ്മദ് ദാവൂദ് സംസാരിച്ചു. ഭാരവാഹികൾ: എൻ.എം ഷംസീർ (പ്രസി), മുഹമ്മദലി മുസ്ലിയാർ (വൈസ് പ്രസി), എം.ഇ. നസ്റുദ്ദീൻ (ജന. സെക്ര) സുഹൈൽ (വർക്കിങ് സെക്ര) കെ.പി. നിഹാൽ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.