പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

താമരശ്ശേരി: പിടികിട്ടാപ്പുള്ളിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കല്ലടിക്കുന്ന് ജാഫർ (37) ആണ് 10 വർഷത്തിനുശേഷം പിടിയിലായത്. 2006 നവംബർ 16-ന് പുതുപ്പാടി വില്ലേജ് ഓഫീസിനു സമീപം എസ്.ടി.ഡി ബൂത്ത് നടത്തിവന്ന ചന്ദ്രമോഹനെ കമ്പികൊണ്ട് ആക്രമിച്ചു പരിക്കേൽപിച്ച കേസിൽ കോടതിയിൽനിന്ന് ജാമ്യംനേടി മുങ്ങിയെന്നാണ് കേസ്. ഗൾഫിലേക്ക് കടന്ന ഇയാൾ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. എ.എസ്.ഐമാരായ സുരേഷ്, അസയിൻ എന്നിവരാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.