കൊയിലാണ്ടി ആശുപത്രിയിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും; പുതിയ കെട്ടിടം ഏപ്രിലിൽ തുറന്നുകൊടുക്കും

കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു. പുതുതായി നിർമിച്ച കെട്ടിടം ഏപ്രിലിൽ തുറന്നുകൊടുക്കും. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് 18 ആശുപത്രികൾ തിരഞ്ഞെടുത്തിട്ടുണ്ട്. അതിലൊന്ന് കൊയിലാണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. ജില്ല പദവി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. പദവിയല്ല വികസനമാണ് പ്രധാനമെന്ന് ഇതിനെ കുറിച്ച് മന്ത്രി പ്രതികരിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി വിപുലമായ സൗകര്യങ്ങൾ ഉണ്ടാക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സക്കെത്തുന്ന ആശുപത്രിയാണിതെന്ന കാര്യം തനിക്ക് അറിയാവുന്നതാണെന്നും അതിന് അനുസരിച്ചുള്ള സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.