സർഗാലയ അന്താരാഷ്​ട്ര പ്രദർശനം

പയ്യോളി: പ്രായത്തി​െൻറ അവശതകളെ അവഗണിച്ച് സർഗാലയ കലാഗ്രാമത്തിൽ കരകൗശലവുമായി എത്തിയ വൃദ്ധദമ്പതികൾ ശ്രദ്ധയാകർഷിക്കുന്നു. പട്ടുനൂൽപ്പുഴുവി​െൻറ ഉപയോഗശൂന്യമായ കൂടുകൊണ്ടുള്ള അലങ്കാരവസ്തുക്കളാണ് ഇവരുടെ കരവിരുതിൽ സൃഷ്ടിക്കപ്പെടുന്നത്. മാലയും പൂവും ബൊക്കെയുമെല്ലാം പട്ടുനൂൽപ്പുഴുവി​െൻറ കൂടുകൊണ്ട് നൊടിയിടയിൽ വൃദ്ധദമ്പതികൾ നിർമിക്കുന്നു. ദൂെരനിന്ന് നോക്കുേമ്പാൾ പ്ലാസ്റ്റിക് വസ്തുക്കളാണെന്ന് തോന്നുമെങ്കിലും അടുത്തെത്തുേമ്പാഴാണ് ഇവരുടെ കരവിരുതി​െൻറ മികവ് മനസ്സിലാകുന്നത്. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് 'കൊക്കൂണി'​െൻറ കരകൗശലവുമായി വൃദ്ധദമ്പതികളായ ചിദംബരവും ഭാര്യ സി. കമലവും എത്തിയത്. സിൽക് കൊക്കൂണി​െൻറ കൂട് ഉൽപാദകരിൽനിന്ന് ശേഖരിക്കുകയും വിവിധ വർണങ്ങളിൽ ൈഡ ചെയ്തശേഷം ഉൽപന്നങ്ങൾ നിർമിക്കുകയുമാണ് പതിവ്. കൊക്കൂൺ കരകൗശലത്തിന് തമിഴ്നാട് സർക്കാറി​െൻറ അവാർഡ് ചിദംബരത്തിനെ തേടിയെത്തിയിട്ടുണ്ട്. ബംഗളൂരു എൽ.ടി.സിയിൽ മാർക്കറ്റിങ് മാനേജരായിരുന്ന ചിദംബരം അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ജോലി രാജിവെച്ചാണ് കൊക്കൂൺ കരവിരുതിൽ ശ്രദ്ധയൂന്നിയത്. ഇന്ത്യയിലുടനീളം വിവിധ മേളകളിൽ പ്രദർശനം നടത്തുന്ന വൃദ്ധദമ്പതികളുടെ സ്റ്റാൾ സന്ദർശിച്ച് ഉന്നത വ്യക്തിത്വങ്ങൾ നേരിട്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 50 രൂപ മുതൽ 1000 രൂപവരെയുള്ള കരകൗശല ഉൽപന്നങ്ങളാണ് ഇവരുടെ സ്റ്റാളിൽ പ്രദർശനത്തിനായി ഒരുക്കിയത്. ഭാര്യ സി. കമലം സാരിയിൽ വിവിധ മാതൃകയിൽ എംബ്രോയിഡറിയും ഒരുക്കി സന്ദർശകരെ വിസ്മയിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.