ഡ്രൈവറുടെ അറസ്​റ്റ്​: മാവൂർ, എടവണ്ണപ്പാറ റൂട്ടിലെ ബസ്​ തൊഴിലാളികളുടെ പണിമുടക്ക്​ ഇന്നും തുടരും

കോഴിക്കോട്: ട്രാഫിക് പൊലീസുകാര​െൻറ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെയും യാത്രക്കാരെനയും അറസ്റ്റുചെയ്ത് ജയിലിലടച്ചതിനെതിരെ ബസ് തൊഴിലാളികൾ തുടങ്ങിയ പണിമുടക്ക് െവള്ളിയാഴ്ചയും തുടരും. കോഴിക്കോട്-എടവണ്ണപ്പാറ റൂട്ടിലോടുന്ന സഫ ബസിലെ ഡ്രൈവർ പൂവാട്ടുപറമ്പ് സ്വദേശി നടുവിലക്കണ്ടി അബ്ദുൽ സലാം (32), യാത്രക്കാരനായ പെരുമണ്ണ സ്വദേശി പറമ്പടി മീത്തൽ അഭീഷ് (33) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് ബുധനാഴ്ച അറസ്റ്റുചെയ്തത്. അബ്ദുൽ സലാമിനെ വിട്ടയക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്ന് പൂവാട്ടുപറമ്പ് വ്യാപാര ഭവനിൽ യോഗം ചേർന്ന് രൂപവത്കരിച്ച കോഴിക്കോട് താലൂക്ക് ബസ് തൊഴിലാളി യൂനിയ​െൻറ ഭാരവാഹികൾ അറിയിച്ചു. ബസ് ഡ്രൈവറെ അന്യായമായി അറസ്റ്റുചെയ്യുകയാണുണ്ടായതെന്ന് ആരോപിച്ച് യൂനിയൻ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ തൊഴിലാളികൾ പ്രകടനവും നടത്തി. വ്യാഴാഴ്ച കോഴിക്കോട്-മാവൂർ, എടവണ്ണപ്പാറ, അരീക്കോട്, ചെറുവാടി, പെരുമണ്ണ, കുറ്റിക്കടവ് റൂട്ടുകളിലെ 90 ബസുകളാണ് തൊഴിലാളി പണിമുടക്കിെന തുടർന്ന് സർവിസ് നിർത്തിവെച്ചത്. ഇത്രയും ബസുകളാണ് വെള്ളിയാഴ്ചയും പണിമുടക്കുക. ബസുകളുടെ സർവിസ് നിലച്ചതോടെ മാവൂർ മേഖലയിൽനിന്ന് മെഡിക്കൽ കോളജിലേക്കും നഗരത്തിലേക്കും എത്തേണ്ട നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. കെ.എസ്.ആർ.ടി.സി ബസുകൾ ഇൗ റൂട്ടിൽ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ എന്നതും ദുരിതം ഇരട്ടിയാക്കി. ഒറ്റപ്പെട്ട വാഹനങ്ങൾ സമാന്തര സർവിസ് നടത്തിയെങ്കിലും പൂവാട്ടുപറമ്പ്, പെരുവയൽ എന്നിവിടങ്ങളിൽവെച്ച് ബസ് ജീവനക്കാർ തടഞ്ഞതായും ആേക്ഷപമുണ്ട്. ഹോൺ മുഴക്കുകയും ഇതിനെ തുടർന്ന് ട്രാഫിക് പൊലീസുകാരൻ ബസി​െൻറ ട്രിപ് റദ്ദാക്കാൻ നിർദേശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ബസ് ഡ്രൈവറുടെയും യാത്രക്കാര​െൻറയും അറസ്റ്റിലെത്തിച്ചത്. inner box ബസ് തൊഴിലാളികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണം കോഴിക്കോട്: ബസ് തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും തൊഴിലാളികൾക്ക് ജോലിസുരക്ഷ ഉറപ്പുവരുത്തണമെന്നും മാവൂർ, എടവണ്ണപ്പാറ റൂട്ടിൽ പണിമുടക്കിയ ബസ് തൊഴിലാളികൾ രൂപവത്കരിച്ച കോഴിക്കോട് താലൂക്ക് ബസ് തൊഴിലാളി യൂനിയൻ യോഗം ആവശ്യപ്പെട്ടു. ബഷീർ മാവൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എ. സുഭാഷ് ബാബു (പ്രസി.), എം.എം.ആർ. ഉമർ (വൈസ് പ്രസി.), പി.ടി. മുഹമ്മദ് ബഷീർ (ജന. സെക്ര), ശശി മാവൂർ (സെക്ര.), കെ.വി. ദിജേഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.