കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ജില്ലയിൽ നടപ്പാക്കുന്ന ഗരിമപദ്ധതിയുടെ ഭാഗമായി ജനുവരി 15നകം പഞ്ചായത്ത് തലത്തിലും ജനുവരി ഒമ്പതിന് കോർപറേഷൻ, മുനിസിപ്പാലിറ്റി തലത്തിലും യോഗം ചേർന്ന് ഭൗതികസാഹചര്യങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കും. പഞ്ചായത്തുതല യോഗത്തിൽ ആരോഗ്യ ഉദ്യോഗസ്ഥരും പ്രധാന ബിൽഡേഴ്സും പങ്കെടുക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റിതല യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനുവരി ഒമ്പതിന് വൈകീട്ട് നാല് മണിക്ക് ചേരും. ഇതരസംസ്ഥാനതൊഴിലാളികൾക്ക് ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരുക്കേണ്ട സൗകര്യങ്ങൾ ഇനിയും എങ്ങനെ മെച്ചപ്പെടുത്താമെന്ന് യോഗത്തിൽ നിർേദശങ്ങൾ നൽകും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ പരിശോധന നടത്തുകയും നിർദിഷ്ട മാനദണ്ഡങ്ങൾ പ്രാവർത്തികമാക്കാത്ത ക്യാമ്പുകൾക്കെതിരെ നടപടിയെടുക്കാനും ജില്ലകലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യവകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ ഹെൽത്ത് യൂനിറ്റിെൻറ പ്രവർത്തനം ഉൗർജിതമാക്കാനും യോഗം തീരുമാനിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ, നാഷനൽ ഹെൽത്ത് മിഷൻ ജില്ല േപ്രാഗ്രാം ഓഫിസർ ഡോ. ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.