കോഴിക്കോട്: കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് അസോസിയേഷെൻറയും അഡ്ഹോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ഫെബ്രുവരി രണ്ടിന് നടക്കും. കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി 450ഓളം താരങ്ങൾ പങ്കെടുക്കും. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖയും ഫോട്ടോയും സഹിതം രാവിലെ ഒമ്പതിന് എത്തണം. വാർത്തസമ്മേളനത്തിൽ ബാബു അന്നൻ, എ. ഗിരീഷ്, പി.ടി. നയീം, എൻ.പി. ഷാബു എന്നിവർ പങ്കെടുത്തു. എച്ച്.എസ്.എസ്.ടി.എ ജില്ല സമ്മേളനം നാളെ കോഴിക്കോട്: ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ 10ന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കും. എം.കെ. രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഹയർസെക്കൻഡറി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്പെഷൽ റൂൾ ഉടൻ ഭേദഗതി ചെയ്യുക, നിലവിലുള്ള സ്പെഷൽ റൂൾസിെൻറ മറപിടിച്ച് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ തസ്തികക്ക് എച്ച്.എം, എ.ഇ.ഒ കേഡറിൽ നിന്നും 33 ശതമാനം സംവരണം തുടരുന്നത് കാലാനുസൃതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കും. വാർത്തസമ്മേളനത്തിൽ എച്ച്.എസ്.എസ്.ടി.എ ജില്ലാ പ്രസിഡൻറ് വിജയൻ കാഞ്ഞിരങ്ങാട്ട്, സെക്രട്ടറി എ. അഫ്സൽ, ട്രഷറർ കെ.പി. അനിൽ കുമാർ, പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.