കരിപ്പൂർ വിമാനത്താവളം:​ കോഡ്​ ഡി കാറ്റഗറി നീക്കം ഉപേക്ഷിക്കണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തി​െൻറ നിലവിലെ റൺവേ 2860 മീറ്ററിൽനിന്ന് 150 മീറ്റർ കുറച്ച് കോഡ് ഡി കാറ്റഗറിയിൽ തളച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മലബാർ ഡെവലപ്മ​െൻറ് കൗൺസിൽ േയാഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തി​െൻറ റീ കാർപ്പെറ്റിങ് പണി അനുവദിച്ച സമയത്തിന് മുേമ്പതീർത്തതിന് ബന്ധപ്പെട്ടവരെ യോഗം അഭിനന്ദിച്ചു. ഹജ്ജ് എംമ്പാർക്കേഷൻ കരിപ്പൂരിൽ ആരംഭിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കൗൺസിൽ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി, ജന.സെക്രട്ടറി എം.െക. അയ്യപ്പൻ എന്നിവർ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി തുടങ്ങിയവർക്ക് നിവേദനം അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.