ദയാപുരത്ത് അന്താരാഷ്​ട്ര കോൺഫറൻസ്​ ഇന്നുമുതൽ

കോഴിക്കോട്: സാമൂഹികനീതി, സാമുദായികസൗഹാർദം, പുതുവിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദയാപുരത്ത് അന്താരാഷ്ട്ര കോൺഫറൻസ് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ദയാപുരം വിദ്യാഭ്യാസ സാംസ്കാരികകേന്ദ്രം ആതിഥ്യം വഹിക്കുന്ന കോൺഫറൻസിനോടനുബന്ധിച്ച് റൂത്ത് കോൺ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ചാപ്റ്ററി​െൻറ 18ാമത് നാഷനൽ കോൺഫറൻസും നടക്കും. യു.എ.ഇയിലെ ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂൾസും പദ്ധതിയിൽ ഭാഗമാവുന്നു. റൂത്ത് കോൺ ഇൻസ്റ്റിറ്റ്യൂട്ട് ഇൻറർനാഷനൽ പ്രസിഡൻറ് ആൻഡ്രിയ ഷ്മിഡ് ഉദ്ഘാടനം നിർവഹിക്കും. സാമൂഹികപ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, മാധ്യമപ്രവർത്തകൻ ശശികുമാർ, ടി.സി.ഐ ഫെസിലിറ്റേറ്റർ ഡോ. അലക്സാർ േട്രാസ്റ്റ് (ജർമനി) എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഡോ.എൻ.പി. ആഷ്ലി, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. സി. തോമസ് എബ്രഹാം, സി.ടി. ആദിൽ, വസീം യൂസഫ് ഭട്ട് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.