മാവൂർ: കോഴിക്കോട് പാളയം സ്റ്റാൻഡിൽനിന്ന് മെഡിക്കൽ കോളജ് വഴി സർവിസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. മാവൂർ, അരീക്കോട്, ചെറുവാടി, എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ് ഭാഗത്തേക്കുള്ള ബസുകളാണ് ഒാട്ടം നിർത്തിയത്. പലറൂട്ടിലും സമാന്തര സർവിസുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികളടക്കം ഏറെ പ്രയാസപ്പെട്ടു. രാവിലെ ചില ബസുകൾ സർവിസ് നടത്തിയെങ്കിലും പെരുവയലിലും പൂവാട്ടുപറമ്പിലും സമരാനുകൂലികൾ തടഞ്ഞതോടെ ഒാട്ടം നിർത്തി. അതേസമയം, വൈകുന്നേരം പാളയത്തുനിന്ന് മാവൂർ വഴി അരീക്കോേട്ടക്ക് സർവിസ് നടത്തിയ നവാസ്കോ ബസിനുനേരെ വാലില്ലാപ്പുഴയിൽെവച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസിെൻറ ചില്ലുകൾ തകർന്നു. ഇൗ ബസ് രാവിലെ േകാഴിക്കോേട്ടക്ക് സർവിസ് നടത്തിയിരുന്നു. ഒന്നോ രണ്ടോ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന റൂട്ടുകളായതിനാൽ ദുരിതം ഇരട്ടിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റും എത്താൻ രോഗികളും ബന്ധുക്കളും ഒാേട്ടാറിക്ഷയും ടാക്സിയും ആശ്രയിക്കേണ്ടിവന്നു. അതേസമയം, മിനിബസുകൾ സർവിസ് നടത്തുന്ന റൂട്ടുകളിൽ പണിമുടക്ക് ബാധിച്ചില്ല. മാവൂർ-കണ്ണിപറമ്പ്-കുന്ദമംഗലം, മാവൂർ-കുറ്റിക്കടവ്-പരിയങ്ങാട്-കുന്ദമംഗലം, മാവൂർ-കെട്ടാങ്ങൽ-കൊടുവള്ളി, മാവൂർ-ഉൗർക്കടവ്-രാമനാട്ടുകര, മാവൂർ-എടവണ്ണപ്പാറ എന്നീ റൂട്ടുകളിൽ മിനി ബസുകൾ പതിവുപോലെ ഒാടി. ഇവ ഇൗ ഭാഗത്തെ യാത്രക്കാർക്ക് തുണയായി. പലരും രാവിലെ ബസ് സ്റ്റോപ്പിൽ എത്തിയശേഷമാണ് പണിമുടക്ക് അറിയുന്നത്. അതിനാൽ, ഒാഫിസിലും വിദ്യാലയങ്ങളിലുമെത്താൻ പലരും ൈവകി. െവള്ളിയാഴ്ച സർവിസ് നടത്തുമെന്ന് ചില ബസുടമകൾ അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ സഫ ബസിലെ ഡ്രൈവർക്ക് െവള്ളിയാഴ്ച ജാമ്യം കിട്ടിയാൽ ഉച്ചക്കുശേഷം ബസുകൾ സർവിസ് നടത്തുമെന്ന് വിവരമുണ്ട്. photo mvr bus strike സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിയതിനെത്തുടർന്ന് വിജനമായ മാവൂർ ബസ്സ്റ്റാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.