കോഴിക്കോട്: പെൺശരീരത്തെ കൊത്തിവലിക്കാൻ കാത്തിരിക്കുന്നവർക്ക് നടുവിൽ എല്ലാ പെൺകുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള കുഞ്ഞാലി എന്ന അന്ധെൻറ മനമുരുകിയ പ്രാർഥനയുടെ നാടകാവിഷ്കാരമാണ് തോടിനപ്പുറം പറമ്പിനപ്പുറം എന്ന നാടകം. ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആറിെൻറ 'തോടിനപ്പുറം പറമ്പിനപ്പുറം'എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് നാടകം. ടൗൺഹാളിൽ ലോക കേരള സഭ പ്രഥമ സമ്മേളനേത്താടനുബന്ധിച്ച് കേരള സർക്കാറും സംഗീത നാടക അക്കാദമിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ കൂറ്റനാട് ജനകീയ കൂട്ടായ്മയായിരുന്നു നാടകം അവതരിപ്പിച്ചത്. അരുൺ ലാൽ സ്ക്രിപ്റ്റ് എഴുതിയ നാടകത്തിെൻറ സംവിധാനം അജയ് വേലാണ് നിർവ്വഹിച്ചത്. ജി.സി.സി പ്രവാസി നാടക മത്സരത്തിൽ ഏറ്റവും മികച്ച അവതരണത്തിനും മികച്ച നടനുമുള്ള അവാർഡുകൾ ഇൗ നാടകം നേടിയിട്ടുണ്ട്. പി.പി.എം ഫിറോസ്, കമാൽ കൂറ്റനാട്, ജംഷിദ് കേച്ചേരി, സ്മിജാൻ, ഷാഹുൽ, നിഹാരിക പ്രദോഷ്, ഫൈസൽ തുടങ്ങിയവരാണ് വേഷമിട്ടത്. ഷറഫുദ്ധീൻ സാങ്കേതിക നിർവഹണവും ഫൈസൽ ഫാസി സംഗീതവും കൈകാര്യം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.