താമരശ്ശേരി: ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പുഴകൾ മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു. മഴക്കാലത്തെ കുത്തൊഴുക്കിൽ പുഴയിൽ തള്ളുന്ന മാലിന്യങ്ങൾ വേനലാകുന്നതോടെ കുറ്റിച്ചെടികളിൽ തങ്ങിക്കിടക്കുയാണ്. ഈ പ്രവർത്തനം ആവർത്തിക്കാതിരിക്കാനാണ് പുഴകൾ ഇനി മാലിന്യം പേറരുതെന്ന സന്ദേശം നൽകി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി റെജിയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. ശുചീകരണപ്രവർത്തനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജനാർദനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗഫൂർ, ഷിഹാബ് പാണ്ടിക്കടവ്, മൈനേച്ച്വർ റിസോഴ്സ് മാനേജ്മെൻറ് പ്രതിനിധികളായ ഷാഹിദ് കുട്ടമ്പൂർ, നസീർ പാറക്കൽ, എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.