കമ്മന ലിറ്റിൽ ഫ്ലവർ പള്ളി വെഞ്ചിരിപ്പ് ആറിന്

മാനന്തവാടി: കമ്മന ലിറ്റിൽ ഫ്ലവർ പള്ളിയുടെ പ്രതിഷ്ഠ കർമം ശനിയാഴ്ച രാവിലെ 10ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രൂപത വികാരി ജനറൽ മോൺ. എബ്രഹാം നെല്ലിക്കൽ, പയ്യമ്പള്ളി ഫൊറോന വികാരി ഫാ. ജോസ് മോളോപറമ്പിൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആദ്യ കുർബാന സ്വീകരണ ചടങ്ങിൽ ബിജ്നോർ രൂപതാധ്യക്ഷൻ മാർ ജോൺ വടക്കൻ കാർമികത്വം വഹിക്കും. തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് എട്ടിന് വൈകീട്ട് കൊടിയേറ്റും. എട്ട്, ഒമ്പത്, 10,11 തീയതികളിൽ വൈകീട്ട് 4.30ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ കുർബാന എന്നിവ നടക്കും. 12ന് വൈകീട്ട് 4.30ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനക്ക് ബത്തേരി രൂപത അധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് കാർമികത്വം വഹിക്കും. ലദീഞ്ഞ്, നൊവേന, പൊതുസമ്മേളനം, കലാസന്ധ്യ എന്നിവ നടക്കും. തിരുനാൾ ദിനമായ 13ന് വൈകീട്ട് ലദീഞ്ഞ്, നൊവേന, സമൂഹബലി, തിരുനാൾ സന്ദേശം എന്നിവ നടക്കും. സമാപന ദിനമായ 14ന് രാവിലെ 10ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനക്ക് തലശ്ശേരി അതിരൂപത അധ്യക്ഷൻ ഡോ. മാർ ജോർജ് ഞരളക്കാട്ട് കാർമികത്വം വഹിക്കും. സ്മരണിക പ്രകാശനം, സ്നേഹവിരുന്ന് എന്നിവക്ക് ശേഷം കൊടിയിറക്കും. വാർത്തസമ്മേളനത്തിൽ വികാരി ഫാ. ബിജു മാവറ, ജനറൽ കൺവീനർ ദേവസ്യ എളമ്പാശേരി, പബ്ലിസിറ്റി കൺവീനർ കെ.യു. ജോർജ് എന്നിവർ പങ്കെടുത്തു. ഒപ്പ് ശേഖരണം കൽപറ്റ: ജില്ല യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ചുരം സംരക്ഷണയാത്രയുടെ ഭാഗമായി കൽപറ്റ മുനിസിപ്പൽ യൂത്ത് ലീഗി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ഒപ്പുശേഖരണം ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി മുഫീദ തെസ്നി ഉദ്ഘാടനം ചെയ്തു. അസീസ് അമ്പിലേരി അധ്യക്ഷത വഹിച്ചു. എ.പി. മുസ്തഫ, പി. ബീരാൻ കോയ, അബൂ ഗൂഡലായ്, എ.പി. ഹമീദ്, ഉമൈബ മൊയ്തീൻകുട്ടി, പി.പി. മുഹമ്മദ്, സി.കെ. നാസർ, പി.പി. ഷൈജൽ എന്നിവർ സംസാരിച്ചു. സലാം സ്വാഗതവും എം.കെ. ഷാഫി നന്ദിയും പറഞ്ഞു. TUEWDL12 ചുരം സംരക്ഷണയാത്രയുടെ ഭാഗമായുള്ള ഒപ്പു ശേഖരണം ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി മുഫീദ തെസ്നി ഉദ്ഘാടനം ചെയ്യുന്നു പുതുവത്സരം ആഘോഷിച്ചു മേപ്പാടി: മാനിവയൽ െറസിഡൻറ്സ് അസോസിയേഷ​െൻറയും ഹരിശ്രീ ഗ്രന്ഥശാലയുടേയും ആഭിമുഖ്യത്തിൽ നടത്തിയ പുതുവത്സരാഘോഷം മേപ്പാടി എസ്.െഎ പ്രകാശ് ഉദ്ഘാടനം ചെയ്തു. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കാരാടൻ നജീബ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മേപ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.ജി. സുനിലി​െൻറ നേതൃത്വത്തിൽ ശുചീകരണയജ്ഞം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സി.കെ. വർഗീസ്, എൻ.പി. ശങ്കരൻ നമ്പ്യാർ, ബാലചന്ദ്രൻ, സി.കെ. വിനോദ് എന്നിവർ സംസാരിച്ചു. TUEWDL13 മാനിവയൽ െറസിഡൻറ്സ് അസോസിയേഷനും ഹരിശ്രീ ഗ്രന്ഥശാലയും നടത്തിയ പുതുവത്സരാഘോഷം മേപ്പാടി എസ്.െഎ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു കൽപറ്റ: വിദ്യാനഗർ െറസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച പുതുവത്സരാഘോഷം അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രൻ, എ.ഡി. യശോധരൻ, ഷീജ നരേന്ദ്രൻ, സ്മിത ജയചന്ദ്രൻ, സരള പ്രഭുകുമാർ, ഡൊമനിക്, എം. നാരായണൻ, എ.എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. എൻ.വി. ജയചന്ദ്രൻ സ്വാഗതവും ട്രഷറർ പി.കെ. േപ്രമാനന്ദൻ നന്ദിയും പറഞ്ഞു. TUEWDL14 വിദ്യാനഗർ െറസിഡൻറ്സ് അസോസിയേഷ​െൻറ പുതുവത്സരാഘോഷം അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു കൽപറ്റ: റാട്ടക്കൊല്ലി യൂത്ത് ബ്രിഗേഡ് ക്ലബ് സംഘടിപ്പിച്ച പുതുവത്സരാഘോഷം നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കലാകായിക പ്രതിഭകളെ ആദരിക്കലും സംഗീത വിരുന്നും നടത്തി. സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഡി. രാജൻ ക്ലബ് ലോഗോ പ്രകാശനം ചെയ്തു. യോഗത്തിൽ സി.കെ. നിഷാദ് സ്വാഗതവും ഷഫി നന്ദിയും പറഞ്ഞു. TUEWDL16 യൂത്ത് ബ്രിഗേഡ് ക്ലബി​െൻറ ലോഗോ പ്രകാശനം നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി നിർവഹിക്കുന്നു കൽപറ്റ: എയിംഫിൽ ഹോസ്പ്പിറ്റാലിറ്റി മാനേജ്മ​െൻറി​െൻറ പുതുവത്സരാഘോഷം മാനേജിങ് ഡയറക്ടർ ടി.ടി. ഫൈസൽ ഉദ്ഘാടനം ചെയ്തു. അസി. മാനേജർ പി. രവീണ അധ്യക്ഷത വഹിച്ചു. ജയമോൾ സബാസ്റ്റ്യൻ, ടി.സി. ജിജിന, എൻ. ഷഹർബാന എന്നിവർ സംസാരിച്ചു. TUEWDL18 എയിംഫിൽ ഹോസ്പ്പിറ്റാലിറ്റി മാനേജ്മ​െൻറി​െൻറ പുതുവത്സരാഘോഷം ടി.ടി. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു ----------------------- കളത്തുവയൽ സ​െൻറ് മേരീസ് പള്ളിയിൽ തിരുനാൾ അമ്പലവയൽ: കളത്തുവയൽ സ​െൻറ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ കന്യകാ മറിയത്തി​െൻറയും സെബസ്ത്യാനോസി​െൻറയും ഗീവർഗീസി​െൻറയും തിരുനാളിന് തുടക്കമായി. വികാരി ഫാ. സിജോ ഇളങ്കുപ്പുഴ കൊടിയേറ്റി. ഫാ. ജോസ് കൊച്ചറയ്ക്കൽ കുർബാനയർപ്പിച്ചു. ഇൗ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് പ്രധാന തിരുനാൾ. ശനിയാഴ്ച വരെ വൈകീട്ട് 4.30ന് കുർബാന, വചന സന്ദേശം, നൊവേന എന്നിവ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ദിവ്യകാരുണ്യ പ്രദക്ഷിണം. ശനിയാഴ്ച വൈകീട്ട് ഏഴിന് കലാപരിപാടികൾ, ഞായറാഴ്ച വൈകീട്ട് ഏഴിന് സാന്ദ്ര തിയറ്റേഴ്സി​െൻറ നാടകം എന്നിവ നടക്കും. TUEWDL11കളത്തുവയൽ സ​െൻറ് മേരീസ് പള്ളിയിൽ തിരുനാളിന് ഫാ. സിജോ ഇളംകുന്നപ്പുഴ കൊടിയേറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.