ഇസ്​ലാഹിയ കോളജ് പൂർവ വിദ്യാർഥി സംഗമം: അക്കാദമിക് സെമിനാർ ആറിന്

ചേന്ദമംഗലൂർ: ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷ​െൻറ (ഇക്കോസ) ആഭിമുഖ്യത്തിൽ അക്കാദമിക് സെമിനാർ ഈ മാസം ആറിന് നടക്കും. ജനുവരി 27നു നടക്കുന്ന ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ് പൂർവ വിദ്യാർഥി- അധ്യാപക സംഗമത്തോടനുബന്ധിച്ചാണ് പരിപാടി. രാവിലെ 9.45 മുതൽ വൈകീട്ട് നാലു മണി വരെ ഇസ്ലാഹിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മാധ്യമം- മീഡിയവൺ ഗ്രൂപ് എഡിറ്ററും ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻറുമായ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡോ. ആർ. യൂസുഫ് മോഡറേറ്ററാവും. ഡോ. ശഹീദ് റമദാൻ ആമുഖ പ്രബന്ധം അവതരിപ്പിക്കും. ഡോ.എ.ഐ. വിലായത്തുല്ല, ഖാലിദ് മൂസ നദ്വി, ഡോ. എൻ. മുഹമ്മദലി, ഡോ. ബദീഉസ്സമാൻ, എ.കെ. അബ്ദുൽ മജീദ്, ഡോ. മഹമൂദ് ശിഹാബ്, ടി. മുഹമ്മദ് വേളം, അബ്ദുല്ല മൻഹാം, എ. റഹ്മത്തുന്നീസ, പ്രഫ. കെ.ജി. മുജീബ്, ടി.കെ. ഫാറൂഖ്, പ്രഫ. എം.എ. അജ്മൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. കുഞ്ഞിമുഹമ്മദ് പുലവത്ത്, ഡോ. കൂട്ടിൽ മുഹമ്മദലി, പ്രഫ. കെ.പി. കമാലുദ്ദീൻ, റസിയ ചാലക്കൽ ആലുവ, എസ്. കമറുദ്ദീൻ, ഇക്കോസ പ്രസിഡൻറ് ഗഫൂർ ചേന്ദര തുടങ്ങിയവർ സംബന്ധിക്കും. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 974586606 എന്ന നമ്പറിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.