കോഴിക്കോട്: കൊയിലാണ്ടി നന്തിബസാറിൽ പ്രവർത്തിക്കുന്ന മാനസികവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രമായ ആശാനികേതൻകെട്ടിടം പൊളിച്ച് ബൈപാസ് റോഡിെൻറ പുതിയ അലൈൻമെൻറ് വരുന്നതിൽ അന്തേവാസികൾ ആശങ്കയിൽ. ആശാനിേകതനിൽ റെസിഡൻഷ്യൽ ഹോമുകൾ, ഡേെകയർ സെൻറർ, െവാക്കേഷനൽ ട്രെയ്നിങ് സെൻറർ എന്നിവയാണ് പ്രവർത്തിക്കുന്നത്. നാഷനൽ ഹൈവേയുടെ നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് പ്രാരംഭ സർവേ മുതൽ കൊണ്ടുവന്ന അലൈൻമെൻറിൽ മാറ്റം ഉണ്ടാവില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഡിസംബർ 26ന് അലൈൻമെൻറിൽ മാറ്റം വരുത്തുകയും നാഷനൽ ഹൈവേ അധികൃതർ ആശാനികേതനിലെ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സർവേയും കുറ്റിയടിയും നടത്തുകയും ചെയ്തു. ഇതുപ്രകാരം ആശാനികേതെൻറ കെട്ടിടം പൊളിച്ചുമാറ്റേണ്ടിവരും. 45ഒാളം അന്തേവാസികളാണ് ഇവിടെ ഉള്ളത്. ഇവർക്ക് താമസിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അന്തേവാസികളുടെയും ആശാഭവൻ അധികൃതരുടെയും ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ആശാനികേതൻ അധികൃതർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. യു. ശ്രീധരൻ, പി.കെ.ജി. നമ്പ്യാർ, ജയശ്രീ കല്ലാട്, േഡാ. പ്രേമാനന്ദൻ, അന്തേവാസികളായ റീന, മുരളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.