ചിരട്ടയിൽ പഴമയിലും പുതുമ തീർത്ത്​ കോന്നക്കുട്ടി

നന്മണ്ട: ചിരട്ടയിൽ പഴമയിലും പുതുമതീർത്ത് 93ാം വയസ്സിലും കോന്നക്കുട്ടി ആശാരി കർമരംഗത്ത്. നന്മണ്ട 13ലെ അയമ്പത്തിരുകണ്ടി കോന്നക്കുട്ടിയാണ് ചിരട്ടക്കയിൽ നിർമാണത്തിൽ വ്യാപൃതനാവുന്നത്. ഫൈബർ, ഗ്ലാസ് ടൈപ് കയിലുകളെ പിന്തള്ളി സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ അരങ്ങുവാങ്ങുേമ്പാഴും കോന്നക്കുട്ടിയുടെ ചിരട്ടക്കയിലിന് പ്രിയമേറെ. അവശതകൾ മറന്ന് ഒാരോ ദിനവും ചുരുങ്ങിയത് 10 ചിരട്ട ക്കയിലെങ്കിലും ഉണ്ടാക്കുകയാണ് ഇദ്ദേഹം. പിതാവ് ചെറൂട്ടിയിൽനിന്നാണ് പണി പഠിച്ചത്. ഗൃഹനിർമാണത്തിന് കുറ്റിയടിക്കൽ കർമം കൂടാതെ പട്ടിക, കഴുക്കോൽ, കട്ടില, ജനറൽ, വാതിൽ നിർമാണത്തിലും നേരേത്ത സജീവമായിരുന്നു. കരവിരുതിൽ നിർമിച്ച വാതിലുകൾ ഇന്നും ശ്രദ്ധേയമാണ്. ഉത്സവകാലമായാൽ ദേവീക്ഷേത്രങ്ങളിൽ നടക്കുന്ന ആശാരി, മൂശാരി, തട്ടാൻ, പെരുംകൊല്ലൻ സമുദായക്കാരുടെ കമ്മാളർകളിയുടെ ചുക്കാൻ പിടിക്കുന്നതും കോന്നക്കുട്ടി ആശാരിയാണ്. പരമ്പരാഗത തൊഴിലിൽ മെഷിനറിയുടെ കടന്നുകയറ്റമുെണ്ടങ്കിലും പുതിയ തലമുറ ഇൗ രംഗത്തേക്ക് വരുന്നിെല്ലന്നും കോന്നക്കുട്ടി ആശാരി പരിതപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.