നന്തിബസാർ: മുചുകുന്നിൽ പ്രവർത്തനമാരംഭിക്കുന്ന ഓറിയോൺ ബാറ്ററി ഫാക്ടറിക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം മൂന്നുവർഷം പിന്നിടുന്നു. 2015ലാണ് ഓറിയോൺ ലെഡ് ആസിഡ് ബാറ്ററി നിർമാണശാല നിർമിക്കാൻ പദ്ധതി തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് സൗകര്യം ചെയ്തുകൊടുക്കണമെന്ന നിർദേശത്തോടെയണ് ഫാക്ടറിക്ക് സിഡ്‌കോയുടെ അനുമതി ലഭിച്ചത്. ബോർഡ് തീരുമാനിച്ചാലും മനുഷ്യജീവനു ഭീഷണിയുള്ള ബാറ്ററി നിർമാണശാല സ്ഥാപിക്കാൻ അനുവദിക്കിെല്ലന്നതാണ് നാട്ടുകാരുടെ ജനകീയ കമ്മിറ്റി തീരുമാനം. തുടർന്ന് ഗ്രാമപഞ്ചായത്ത് ഫാക്ടറിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും വ്യവസായ വകുപ്പിെൻറ ഏകജാലക സംവിധാനം ഉപയോഗിച്ച് അന്ന് കലക്ടർ പച്ചക്കൊടി കാട്ടിയിരുന്നു. ഇതോടെ മൂടാടി ഗ്രാമപഞ്ചായത്തിന് നിയമപരമായി ഒന്നും ചെയ്യാൻപറ്റാത്ത അവസ്ഥയിലായി. സിഡ്‌കോയുടെ കീഴിൽ വ്യവസായ പാർക്കിൽ ബാറ്ററി നിർമാണ യൂനിറ്റിന് ഗ്രാമപഞ്ചായത്തിെൻറ അനുമതി ആവശ്യമില്ലെന്നാണ് അറിയുന്നത്. ഫാക്ടറിക്കെതിരെ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടന്നിരുന്നു. ഈ ബാറ്ററി ഫാക്ടറിക്ക് 100 മീറ്റർ പരിധിയിൽ രണ്ടു കോളനികളും പത്തോളം ജലാശയങ്ങളും ഉണ്ടങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിൽ വീടുകളോ ജലാശയങ്ങളോ ഇെല്ലന്നാണ് കമ്പനി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.