എ.കെ.പി.സി.ടി.എ വജ്രജൂബിലി ആഘോഷം നാളെ

കോഴിക്കോട്: ഒാൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വജ്ര ജൂബിലി വ്യാഴാഴ്ച ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു. 60 വിദ്യാർഥികൾക്ക് ധനസഹായം, സെമിനാർ, സർഗ സംഗമം, അന്താരാഷ്ട്ര വനിതാ സെമിനാർ എന്നിവ നടക്കും. കേരള വനിതാ കമീഷ​െൻറ സഹകരണത്തോടെയാണ് വനിത സെമിനാർ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് മലബാർ ക്രിസ്ത്യൻ കോളജിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പരിപാടി ഉദ്ഘാടനം ചെയ്യും. അനിൽവർമ, ടി.പി. കുഞ്ഞിക്കണ്ണൻ, ടി.കെ. ദേവരാജൻ എന്നിവർ ചേർന്നു തയാറാക്കിയ 'നോട്ടു നിരോധനം മുതൽ ജി.എസ്.ടി വരെ' പുസ്തകം പ്രകാശനം ചെയ്യും. മാവൂർ വിജയൻ രചനയും സംവിധാനവും ചെയ്ത 'കാളകളി' നാടകം എൽ.ഐ.സി ജീവനക്കാരുടെ നേതൃത്വത്തിൽ അവതരിപ്പിക്കും. ഡോ. പി.കെ. കുശലകുമാരി, ഡോ. പി.ടി. മാലിനി, ഡോ. എൻ.എം. സണ്ണി, ഡോ. ടി. മുഹമ്മദ് സലീം, ഡോ. എസ്. ശ്രീകുമാരി, ഡോ. രഹ്ന മൊയ്തീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജി.എസ്.ടി പിന്‍വലിക്കണമെന്ന് കോഴിക്കോട്: എല്‍.ഐ.സി പോളിസികള്‍ക്ക് നടപ്പാക്കിയ ജി.എസ്.ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒാള്‍ ഇന്ത്യ എൽ.ഐ.സി ഏജൻറ് ഫെഡറേഷന്‍ ഡിവിഷന്‍ സമ്മേളനം ഈ മാസം അഞ്ച്, ആറ് തീയതികളില്‍ നടക്കും. മുതലക്കുളത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം ഇ. കൃഷ്ണൻകുട്ടി നഗര്‍ ഗുജറാത്തി ഹാളില്‍ സമാപിക്കും. പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ആറിന് ഹോട്ടല്‍ അളകാപുരിയില്‍ പ്രതിനിധി സമ്മേളനവും നടക്കും. എൽ.ഐ.സി ജീവനക്കാര്‍ക്ക് പ്രോവിഡൻറ് ഫണ്ടും ക്ഷേമനിധിയും നേടിയെടുക്കാനും പോളിസികള്‍ക്കുള്ള ജി.എസ്.ടി പിന്‍വലിക്കാനും സമരം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ഡിവിഷനൽ പ്രസിഡൻറ് എം. രാമദാസ്, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ആർ. പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻറുമാരായ കെ. സൂര്യപ്രഭ, ശിവദാസൻ, ഹൈമാവതി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.