ഇടിയങ്ങര: കാലിക്കറ്റ് ഹോസ്പിറ്റൽ ഉടമ ഡോ. എം.കെ. മുഹമ്മദ് കോയയുടെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് ഇടിയങ്ങര സൗത്ത് െറസി. അസോസിയേഷൻ ബാലജനസഖ്യം അംഗം ടി. മുഹമ്മദ് ഫർസിന് പ്രവാസിയായ തോപ്പിൽ ഇമ്പിച്ചമ്മു നൽകി. ഇസ്ര പ്രസിഡൻറ് തോപ്പിൽ സാജിദ് അധ്യക്ഷത വഹിച്ചു. മുഖ്യ സഹകാരി കെ.എം. നിസാർ, ഒ. സെമീർ, പി.ടി. ഉമ്മർ, സഖ്യം അംഗങ്ങളായ എം.എം. അഹ്റാഫ്, നാസിം ഉമ്മർ, പി.കെ. അഹമ്മദ്, ഷെമീം സലീം, നബ്ഹാൻ, ടി. ഫർസീൻ, ഷാദ് എന്നിവർ സംസാരിച്ചു. പടം: ct 4 കാലിക്കറ്റ് ഹോസ്പിറ്റൽ ഉടമ എം.കെ. മുഹമ്മദ് കോയയുടെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് ടി. മുഹമ്മദ് ഫർസിന് തോപ്പിൽ ഇമ്പിച്ചമ്മു സമ്മാനിക്കുന്നു പടം: ct 300 അനുശോചിച്ചു കോഴിക്കോട്: അധ്യാപക അവാർഡ് ജേതാവും പ്രമുഖ ചിത്രകാരനും ശിൽപിയുമായ ആർ.കെ. പൊറ്റശ്ശേരിയുടെ നിര്യാണത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി സാംസ്കാരിക വിഭാഗം അനുശോചിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, ബേപ്പൂർ രാധാകൃഷ്ണൻ, രാജേന്ദ്രൻ ചോലക്കൽ, പി.എം. അബ്ദുറഹിമാൻ, ദിനേശ് പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു. കെട്ടിട നിർമാണ ഉദ്ഘാടനം കോഴിക്കോട്: കല്ലായി ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ബ്ലോക്കിെൻറ നിർമാണ ഉദ്ഘാടനം എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാലക്കണ്ടി മൊയ്തീൻ അഹ്മദ്, അബുല്ലൈസ്, മൊയ്തീൻ കോയ, എ.എം.കെ. കോയ, പി. ബഷീർ എന്നിവർ സംസാരിച്ചു. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സി. എൻജിനീയർ പി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് സി. റഷീദ് സ്വാഗതവും പ്രിൻസിപ്പൽ വി.പി. അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.