ഗുവാഹതി: അസം പൗരത്വ രജിസ്റ്ററിെൻറ കരടിൽ ഉൾഫ വിമത നേതാവ് പരേഷ് ബറുവയുടെ പേര് ഉൾപ്പെട്ടപ്പോൾ സംസ്ഥാനത്തുനിന്നുള്ള രണ്ട് എം.പിമാരുടെയും ചില എം.എൽ.എമാരുടെയും പേരുകൾ പട്ടികയിലില്ല. ഇതുേപാലെ പല രാഷ്ട്രീയ നേതാക്കളും രജിസ്റ്ററിൽനിന്ന് പ ുറത്താണ്. അഖിലേന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫണ്ട്ര് (എ.െഎ.യു.ഡി.എഫ്) മേധാവിയും ധുബ്റി മണ്ഡലത്തിൽനിന്നുള്ള എം.പിയുമായ ബദറുദ്ദീൻ അജ്മൽ, മകൻ അബ്ദുറഹീം അജ്മൽ എം.എൽ.എ, സഹോദരനും എം.പിയുമായ സിറാജുദ്ദീൻ അജ്മൽ എന്നിവരെ കരട് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. എം.എൽ.എമാരായ അനന്തകുമാർ മാലൊ, അമീനുൽ ഇസ്ലാം, നിസാനുറഹ്മാൻ, ഹാഫിസ് ബഷീർ അഹ്മദ് കാസിമി എന്നിവരും ആദ്യ പട്ടികയിലില്ല. ചില ബി.ജെ.പി, കോൺഗ്രസ് എം.എൽ.എമാരും ഇങ്ങനെ പുറത്തായിട്ടുണ്ട്. പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ േപായവർക്ക് ആശങ്ക േവണ്ടെന്നും നടപടിക്രമങ്ങൾ തുടരുകയാണെന്നും രജിസ്ട്രാർ ജനറൽ സൈലേഷ് പറഞ്ഞു. ഇനിയും ജോലി ഏറെ ബാക്കിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉൾഫ വിമത നേതാവ് ബറുവയുടെ അനുയായിയായ വിമത നേതാവ് അരുണുധോയി ദൊഹാട്ടിയ, എൻ.ഡി.എഫ്.ബി നേതാവ് ബിദായി എന്നിവരും കുടംബാംഗങ്ങളും പട്ടികയിലുണ്ട്. ബറുവയുടെ മരിച്ച മാതാവ് മിലികി ബറുവയുടെ പേരും രജിസ്റ്ററിൽ ചേർത്തിട്ടുണ്ട്. അസമിെൻറ 'പരമാധികാരം'എന്ന ആവശ്യം ഉന്നയിച്ച് 40 വർഷം മുമ്പ് വിപ്ലവത്തിന് ആഹ്വാനം ചെയ്ത പരേഷ് ബറുവ ഇപ്പോഴും ഒളിവിലാണ്. ചൈന-മ്യാന്മർ അതിർത്തിയിൽ ഇദ്ദേഹമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. 3.29 കോടി അപേക്ഷകരിൽ നിന്നാണ് 1.9 കോടി ഇന്ത്യൻ പൗരന്മാരുടെ ആദ്യ പട്ടിക തയാറാക്കിയത്. മറ്റുള്ളവരുടെ അപേക്ഷ പരിശോധിച്ചു വരുകയാണ്. അതിർത്തി പങ്കിടുന്ന ബംഗ്ലാേദശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനാണ് അസമിൽ േദശീയ പൗരത്വ രജിസ്റ്റർ തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.