മിഠായിതെരുവ്​ സംരക്ഷണ സമിതി

കോഴിക്കോട്: മിഠായിതെരുവി​െൻറ സമഗ്ര സംരക്ഷണത്തിനും സഹായത്തിനും അഭിവൃദ്ധിക്കും വേണ്ടി ജനകീയ സംരക്ഷണ സമിതി നിലവിൽ വന്നു. മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി പി. വാസു ഉദ്ഘാടനം ചെയ്തു. മിഠായി തെരുവിലേക്ക് ഒരു കാരണവശാലും വാഹനങ്ങൾ കടത്തിവിടരുതെന്നും നിലവിലുള്ള സംവിധാനം തുടരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഒഴിവ് ദിന സായാഹ്നങ്ങളിൽ ഗാനസന്ധ്യകൾ, ഗസലുകൾ, പാട്ടുകൾ, കവിതകൾ തുടങ്ങിയവ നടത്തുവാൻ അധികൃതർ മുൻകൈ എടുക്കണം. സംരക്ഷണ സമിതി ഭാരവാഹികൾ: ടി.വി. സുനിൽ കുമാർ ബാസു (പ്രസി), പി.കെ. ജിതേഷ്, എസ്. ഉസ്മാൻകോയ (വൈ. പ്രസി), സലാം വെള്ളയിൽ (ജന. സെക്ര), പി.പി. ചന്ദ്രൻ, എം.എ. റഹിമാൻ (ജോ. സെക്ര), എം.വി. ലാലു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.