ചെന്നൈ: മലയാളിയായ ഏക ജുഡീഷ്യൽ അംഗം ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാരുകൂടി ചൊവ്വാഴ്ച വിരമിച്ചതോടെ ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ചിെൻറ പ്രവർത്തനം സ്തംഭിച്ചു. ബെഞ്ചിൽ രണ്ടുവീതം ജുഡീഷ്യൽ-വിദഗ്ധ അംഗങ്ങൾ വേണ്ടിടത്ത് പകരം നിയമനം നടത്തിയിട്ടില്ല. നമ്പ്യാരുടെ യാത്രയയപ്പിനു മുമ്പ് ആക്ടിങ് ചെയർേപഴ്സെൻറ നേതൃത്വത്തിൽ നടന്ന ഫുൾ ബെഞ്ച് യോഗത്തിൽ പരിഹാരമുണ്ടായില്ല. കേരളത്തിലെ പ്രമാദമായ മൂന്നാറിലെ ൈകയേറ്റം ഉൾപ്പെടെ 544 കേസുകൾ ചെന്നൈ ദക്ഷിണേന്ത്യൻ ബെഞ്ചിെൻറ പരിഗണനയിലുണ്ട്. വിദഗ്ധ അംഗം പി.എസ്. റാവു നവംബറിൽ സ്ഥലം മാറി. വിദഗ്ധ സമിതിയംഗത്തിെൻറ അഭാവം കേസുകൾ തീർപ്പാക്കുന്നതിനു കാലതാമസമുണ്ടാക്കിയിരുന്നു. ജുഡീഷ്യൽ അംഗം ഇല്ലാതാകുന്നതോടെ കേസുകൾ പരിഗണിക്കാനാവില്ല. ഹരിത ട്രൈബ്യൂണലിലെ ഒഴിവുകൾ നികത്തുന്നതിന് നടപടി തുടങ്ങിയതായി കേന്ദ്ര സർക്കാർ പാർലമെൻറിൽ അറിയിച്ചിരുന്നു. ഹരിത ട്രൈബ്യൂണലുകളിൽ ജഡ്ജിമാരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ. ഹർഷ വർധൻ കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈയിൽ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ജഡ്ജിമാരടക്കമുള്ള സമിതിയാണ് നിയമനം നടത്തേണ്ടത്, നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനു സമയമെടുക്കും. അതുവരെ ബെഞ്ച് നോക്കുകുത്തിയായി മാറാനാണ് സാധ്യത. ദേശീയ ഹരിത ട്രൈബ്യൂണലിൽ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചുൾപ്പെടെ അഞ്ചു ശാഖകളുണ്ട്. പത്തു പേർ വീതം വേണ്ടിടത്തു ശശിധരൻ നമ്പ്യാർകൂടി വിരമിക്കുന്നതോടെ അഞ്ചിടത്തുമായി ആകെ ബാക്കിയുള്ളത് നാലു ജുഡീഷ്യൽ അംഗങ്ങളും രണ്ടു വിദഗ്ധ സമിതി അംഗങ്ങളും മാത്രമാണ്. കാസർകോട് കോടതിയിൽ അഭിഭാഷകനായിരിക്കെ ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ച ശശിധരൻ നമ്പ്യാർ, 2002-ൽ ഹൈകോടതി രജിസ്ട്രാറായി. 2004ൽ ഹൈകോടതിയിൽ ജഡ്ജിയായി. 2013 ഒക്ടോബറിലാണ് ഹരിത ട്രൈബ്യൂണലിൽ നിയമിതനായത്. --------------- box എൻ.ജി.ടിയിൽ കേരളവും അനാഥം ചെന്നൈ: എൻ.ജി.ടിയിൽ കേരളത്തിനും അഭിഭാഷകനില്ല. പുതുതായി നിയമിച്ച ചെന്നൈ സ്വദേശിയായ കുമരേശൻ ഒരു മാസമായി ചുമതലയേൽക്കാതെ മാറിനിൽക്കുകയാണ്. കേരളത്തിന് അഭിഭാഷകനില്ലാത്ത വിവരം ജുഡീഷ്യൽ കമീഷൻ കേരള ചീഫ്സെക്രട്ടറിയെ അറിയിച്ചിരുന്നു. പുതുവൈപ്പ് എൽ.പി.ജി കേസിൽ ഒ.എൻ.ജി.സിയുടെ പരാതിയിൽ വ്യവസായ വകുപ്പിെൻറ അപ്രീതിക്കിരയായി മലയാളിയായ രമാ സ്മൃതിയെ സംസ്ഥാന സർക്കാർ മാറ്റിയിരുന്നു. പകരം നിയമിച്ചയാൾ ഇതുവരെയും ഫയലുകൾ കൈപ്പറ്റിയിട്ടില്ലെന്ന് രമാസ്മൃതി വ്യക്തമാക്കി. അഡ്വേക്കറ്റ് ജനറലിെൻറ അഭ്യർഥന പ്രകാരം രമാസ്മൃതി ഒരുമാസം കേരളത്തിനായി ഹാജരായിരുന്നു. മൂന്നാർ ൈകയേറ്റം, പെരിയാർ-കരമനയാർ നദീജല മലിനീകരണങ്ങൾ, ബയോമെഡിക്കൽ വേസ്റ്റ്, പശ്ചിമ ഘട്ടത്തിലെ ക്വാറികൾ, ഭാരതപുഴ മണൽ ഖനനം, പൊന്നാനിതുറമുഖ മണൽ ഖനനം, കൊച്ചി നഗരത്തിലെ വായു മലിനീകരണം തുടങ്ങി കേരളത്തിലെ 31 കേസുകളാണ് ബെഞ്ചിെൻറ പരിഗണനയിലുള്ളത്. ------------ എ.എം. അഹമ്മദ് ഷാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.