കോഴിക്കോട്: കോഴിക്കോടിെൻറ സുഗന്ധവ്യഞ്ജന വിപണന പൈതൃകം തേടി വിദേശസംഘം. എം.ഇ.എസ് കോളജ് ഒാഫ് ആർക്കിടെക്ചറിെൻറ നേതൃത്വത്തിൽ നടക്കുന്ന 'സങ്കലൻ'എന്ന പരിപാടിയുടെ ഭാഗമായാണ് അമേരിക്കയിലെ ബാൾട്ടിമോർ മോർഗൻ സ്റ്റേറ്റ് സർവകലാശാലയിൽ നിന്നുള്ള എട്ടംഗ സംഘമെത്തിയത്. ഇൗ നാടിെൻറ കച്ചവടപ്പെരുമയും പ്രതാപവും മനസ്സിലാകുന്നതിനൊപ്പം നഗരവത്കരണത്തെയും പ്രാദേശിക സംസ്കാരത്തേയും കൂടി അടുത്തറിയാനാണ് വരവ്. സംഘം എം.ഇ.എസ് കോളജ് ഒാഫ് ആർക്കിടെക്ചറിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം വിവിധയിടങ്ങൾ സന്ദർശിച്ചു. മാനാഞ്ചിറയും കോംട്രസ്റ്റും ബി.ഇ.എം സ്കൂളും മിഠായിത്തെരുവും സംഘം കണ്ടു. ഇൗസ്റ്റ്ഹിൽ പഴശ്ശി മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ഷിനോയ് ജസിന്ത് കോഴിക്കോടിെൻറ ചരിത്രം വിവരിച്ചു. പിന്നീട് കുറ്റിച്ചിറയിലെ തറവാടുകളിലും മിശ്കാൽ പള്ളിയിലുമെത്തി. ബേപ്പൂരിലെ ഉരു മഹാത്മ്യവും കണ്ടാണ് സന്ദർശനം പൂർത്തിയാക്കിയത്. മോർഗൻ സ്റ്റേറ്റ് സർവകലാശാലയിലെ അധ്യാപികയായ സൂസൈൻ ഫ്രേസിയറും വിദ്യാർഥികളുമാണ് വിദേശസംഘത്തിലുള്ളത്. ഒരാഴ്ച തങ്ങുന്ന സംഘം പിന്നീട് തമിഴ്നാടും സന്ദർശിക്കും. വീണ്ടും കോഴിക്കോെട്ടത്തി ജനുവരി 18ന് എം.ഇ.എസ് കോളജ് ഒാഫ് ആർക്കിടെക്ചറിൽ നടക്കുന്ന െസമിനാറിൽ അനുഭവങ്ങൾ പങ്കുെവക്കും. ct 700 ബാൾട്ടിമോർ മോർഗൻ സ്റ്റേറ്റ് സർവകലാശാലയിൽ നിന്നുള്ള എട്ടംഗ സംഘം എം.ഇ.എസ് കോളജ് ഒാഫ് ആർക്കിടെക്ചറിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം കുറ്റിച്ചിറ മിശ്കാൽ പള്ളി സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.