കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ജനുവരി 15ന് ആരംഭിക്കും. മറ്റു വിമാനക്കമ്പനികൾ നൽകുന്നതിനേക്കാൾ 20 മുതൽ 30 വരെ ശതമാനം കുറഞ്ഞ നിരക്കിൽ യാത്രസൗകര്യമൊരുക്കുമെന്ന് കമ്പനി സി.ഇ.ഒ രോഹിത് രാമചന്ദ്രൻ 'ഗൾഫ് മാധ്യമം', മീഡിയ വൺ എന്നിവക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സുഖകരവും സൗകര്യപ്രദവുമായ യാത്ര കുറഞ്ഞ ചെലവിൽ ലഭ്യമാക്കും. 34 ദീനാർ മുതൽ ടിക്കറ്റ് നിരക്ക് ഇൗടാക്കുന്ന ബജറ്റ് സർവിസ് കുവൈത്തിലെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസകരമാവും. തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമാണ് സർവിസുണ്ടാവുക. എന്നാൽ, വൈകാതെത്തന്നെ പ്രതിദിന സർവിസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രോഹിത് രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.